പോലീസ് പിടിച്ചെടുത്തത് ദിലീപിന്റെ സുരക്ഷാവാഹനം അല്ല; അതിനുപിന്നിൽ മറ്റൊരു കഥ... തണ്ടർ ഫോഴ്സ് ഹിറ്റ്
കൊച്ചി: ദിലീപിന്റെ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നായിരുന്നു വാര്‍ത്ത. സംഗതി സത്യമാണ്, ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പക്ഷേ, അത് ദിലീപിന്റെ സുരക്ഷാ വാഹനം ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊട്ടാരക്കര പോലീസ് ആയിരുന്നു തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അത് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വലിയ വാര്‍ത്തയൊന്നും ആകാതെ പോകുമായിരുന്ന ആ സംഭവം ദിലീപിന്റെ പേര് കൂടി കൂട്ടിച്ചേര്ക്കപ്പെട്ടതോടെയാണ് വലുതായത്. എന്തായാലും ഇതുകൊണ്ടുള്ള ലാഭം തണ്ടര്‍ ഫോഴ്സിന് തന്നെ ആണെന്ന് പറയേണ്ടി വരും!

കൊച്ചിയില്‍ തടഞ്ഞു
കഴിഞ്ഞ ദിവസം തണ്ടര്‍ ഫോഴ്സിന്റെ വാഹനം കൊച്ചിയില്‍ പോലീസ് പരിശോധനയില്‍ തടഞ്ഞിരുന്നു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വാഭാവിക പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്.(ഫയൽ ചിത്രം- കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു?
എന്നാല്‍ വാഹനം തടഞ്ഞപ്പോള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് കൊട്ടാരക്കര പോലീസ് വാഹം കസ്റ്റഡിയില്‍ എടുത്തത്.(ഫയൽ ചിത്രം- കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

മലേഷ്യന്‍ സ്പീക്കര്‍ക്ക്
മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷാ വാഹനം എന്നായിരുന്നത്രെ കൊച്ചിയില്‍ ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് അന്വേഷിച്ചപ്പോള്‍ ലഭിച്ചത് വേറൊരു വിവരം ആണ്.

ഔദ്യോഗികം അല്ല
മലേഷ്യന്‍ സ്പീക്കര്‍ കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നില്ല എന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ മലേഷ്യന്‍ സ്പീക്കറുടെ കേരള സന്ദര്‍ശനം അനൗദ്യോഗികം ആയിരുന്നു.

രേഖകള്‍ പക്കാ
ഇക്കാര്യം സുരക്ഷ ഏജന്‍സി തന്നെ സ്ഥിരീകരിച്ച് നല്‍കുകയും ചെയ്തു. സ്വകാര്യസുരക്ഷ മതിയെന്ന് സ്പീക്കര്‍ അറിയിച്ചതായും വ്യക്തമാക്കി. ഇതോടെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് വിട്ടയക്കുകയായിരുന്നു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.(ഫയൽ ചിത്രം- കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

തണ്ടര്‍ ഫോഴ്സ് ഹിറ്റ് ആയി
എന്തായാലും ദിലീപിന് സുരക്ഷയൊരുക്കുന്നതിലൂടെ തണ്ടര്‍ ഫോഴ്സിന് കേരളത്തില്‍ ലഭിച്ചത് വലിയ പരസ്യം തന്നെ ആണ്. ഇത്രനാളും അധികം ആരും അറിയാതിരുന്ന ഒരു സ്ഥാപനം ഒറ്റ ദിവസം കൊണ്ട് സൂപ്പര്‍ ഹിറ്റ് ആയി എന്ന് പറയാം.(ഫയൽ ചിത്രം- കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

നാല് വര്‍ഷം
കഴിഞ്ഞ നാല് വര്‍ഷമായി തണ്ടര്‍ ഫോഴ്സ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാടും തൃശൂരും ാണ് ഇവര്‍ക്ക് ഓഫീസുകള്‍ ഉള്ളത്. ഇന്ത്യയിലൊട്ടാകെ 11 സംസ്ഥാനങ്ങളില്‍ ഇവര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

മലയാളിയുടെ സ്ഥാപനം
മലയാളിയുടേതാണ് ഈ സ്ഥാപനം. കാസര്‍കോട് സ്വദേശിയും നാവിക സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും ആയ അനില്‍ നായര്‍ ആണ് തണ്ടര്‍ ഫോഴ്സിന്റെ ഉടമ. ഗോവ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം.

ആയിരത്തിലേറെ ജീവനക്കാര്‍
ആയിരത്തോളം പേരാണ് തണ്ടര്‍ ഫോഴ്ില് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തില്‍ മാത്രം നൂറോളം പേര് ജോലി ചെയ്യുന്നുണ്ട്.

24 മണിക്കൂര്‍ സുരക്ഷ
ദിലീപിന് 24 മണിക്കൂര്‍ സുരക്ഷയാണ് ഇവര്‍ ഒരുക്കുന്നത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ മുഴുവന്‍ സമയവും ദിലീപിനൊപ്പം ഉണ്ടാകും.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications