കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ക്ലാസ് വെല്ലുവിളിയല്ല; അകകണ്ണിന്റെ വെളിച്ചത്തിൽ ശ്രീരേഖ ടീച്ചർ ക്ലാസ് എടുക്കും.. സിമ്പിളായി

Google Oneindia Malayalam News

ആലപ്പുഴ; അധ്യാപക ദിനത്തിൽ പ്രചോദനമാവുകയാണ് ശ്രീരേഖ രാധാക‍ൃഷ്ണ നായ്ക് എന്ന അധ്യാപിക. ജൻമനാ കാഴ്ച ശക്തിയില്ലാത്ത ശ്രീരേഖ ഈ കൊവിഡ് കാലത്തും തന്റെ വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ പകർന്ന് നൽകുകയാണ്, അതും സാധാരണ രീതിയിലുള്ള അധ്യാപനം പോലെ തന്നെ സിംപിളായി. ചേർത്തല ഗവ ഗേൾസ് എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് അധ്യാപികയാണ് ഇവർ.

 teachersday1

ഞരമ്പിന്റെ തകരാറ് മൂലമാണ് ശ്രീരേഖയ്ക്ക് കാഴ്ച ശക്തി ഇല്ലാതായത്. പ്രതിസന്ധികളോട് പടപൊരുതിയായിരുന്നു ശ്രീരേഖയുടെ വിദ്യാർത്ഥി ജീവിതം. ആദ്യം കാഞ്ഞിരപ്പള്ളി സ്പെഷ്യൽ സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശ്രീരേഖ പിന്നീട് സാധാരണ സ്കൂളിലാണ് പത്താം തരം വരെ പഠിച്ചത്. പത്താം ക്ലാസിൽ പരീക്ഷയ്കക്ക് മാർക്ക് കുറഞ്ഞപ്പോൾ ശ്രീരേഖ ഏറെ വിഷമിച്ചു. എന്നാൽ അന്ന് തനിക്ക് പ്രചോദനമാറിയ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വിഎ മേരിക്കുട്ടിയാണ് പ്രചോദനം ആയത്. ഒടുവിൽ പ്രീഡിഗ്രിക്ക് വാശിയോടെ പഠിച്ച് മുന്നേറി ശ്രീരേഖ ഫസ്റ്റ് ക്ലാസ് നേടി.

Recommended Video

cmsvideo
സിനിമയില്‍ അഭിനയിക്കാത്തതിന് ശ്വേത ടീച്ചര്‍ക്ക് നേരെ ആക്രമണം | Oneindia Malayalam

എസ്എൻ കോളേജിലായിരുന്നു ബിരുദം പൂർത്തിയാക്കിയത്. പിന്നീട് ആര്യാട് കോളേജിൽ ബിഎഡിനും മികച്ച വിജയം നേടി. 2007 ലാണ് ശ്രീരേഖയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നത്. 2009 മുതൽ ചേർത്തല ഗവ. ഗേൾസ് സ്കൂളിൽ അധ്യാപികയായത്. പാഠപുസ്തകങ്ങൾ ബ്രെയിൻ ലിപിയിലേക്ക് മാറ്റിയാണ് അവർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തിയിരുന്നത്.

കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായെങ്കിലും ശ്രീരേഖയ്ക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കണ്ടശേഷം അവ വാട്സ് ആപ് ഗ്രൂര്രിലൂടെ ശബ്ഗ സന്ദേശമായി അവർ തന്റെ വിദ്യാർത്ഥികൾക്ക് വിശദീകരിക്കുകയാണ്. പുതിയ കുട്ടികളെ കാണാനും അവരുമായി ഇടപെടാനും സാധിക്കുന്നില്ലെന്നതിൻറെ വിഷമം ഉണ്ടെങ്കിലും ശബ്ദത്തിലൂടെ അവരെ തിരിച്ചറിയാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന സന്തോഷത്തിലാണ് അവർ.കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണയോടെ മുന്നേറുകയാണ് ഈ അധ്യാപിക.

തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണ നായ്ക്കാണ് ശ്രീരേഖയുടെ ഭർത്താവ്. ചേർത്തല രേഖാലയത്തിൽ രാമനാഥപൈയുടെയും ലളിതാഭായുമാണ് മാതാപിതാക്കൾ. ചേർത്തല ടൗൺ ഗവ എൽപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആശ്രിത് കൃഷ്ണ ആർ നായ്ക് മകനാണ്.

English summary
story of Visually impaired teacher who handle online class for her students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X