കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് സീറ്റില്ല; കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിചിത്ര സര്‍ക്കുലര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കോളേജ് പ്രവേശനം അനുവദിക്കില്ലെന്ന വിചിത്ര വാദവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. വിദ്യാർത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഫെബ്രുവരി 27 നാണ് സര്‍വ്വകലാശാല ഈ വിചിത്ര സര്‍ക്കുലര്‍ ഇറക്കിയത്. മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നല്‍കില്ലെന്ന് ഉത്തരവില്‍ പറയുന്നു. പ്രവേശനം ലഭിക്കണമെങ്കില്‍ ഇവയൊന്നും ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം എന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

calicut2-158313

ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാല്‍ അതിനുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ നടപ്പാക്കുമെന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്. ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ എല്ലാ കോളേജുകള്‍ക്കും സര്‍വ്വകലാശലയുടെ വിവിധ വകുപ്പ് തലവന്‍മാര്‍ക്കും ഇമെയില്‍ അയച്ചു.

അതേസമയം സംഭവം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി സര്‍വ്വകലാശാല രജിസ്ട്രാര്‍ രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്ന് അറിയില്ലെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ലഹരി വിരുദ്ധ കമ്മിറ്റിയുടേത് വെറുമൊരു ശുപാര്‍ശമാത്രമാണെന്നും ഇക്കാര്യം സിന്‍റിക്കേറ്റ് അടക്കമുള്ള സമിതികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും രജിസട്രാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകംപ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകം

പ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയപ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയ

English summary
Strange circular by Calicut University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X