Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടിയിലെ വീടുകളിലെ ചുവരുകളില്‍ ആ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു! ജനങ്ങള്‍ ഭീതിയില്‍...

തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരിഞ്ഞനത്തെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാലക്കുടി: ജനങ്ങളെ ഭീതിയിലാഴ്ത്തി തൃശൂര്‍ പെരിഞ്ഞനത്തെ വീടുകളോട് ചേര്‍ന്നുള്ള മതിലുകളില്‍ ചില വരകള്‍ പ്രത്യക്ഷപ്പെട്ടു. ചാലക്കുടി പെരിഞ്ഞനത്തെ ചില വീടുകളുടെ മതിലുകളിലാണ് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

നീല നിറത്തിലുള്ള സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ചിഹ്നങ്ങള്‍ വരച്ചിരിക്കുന്നത്. പ്രദേശത്തെ തെരഞ്ഞെടുത്ത വീടുകളുടെ ചുവരുകളില്‍ മാത്രമേ ഈ ചിഹ്നങ്ങള്‍ വരച്ചിട്ടുള്ളു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രമുള്ള വീടുകള്‍, വിദേശത്ത് താമസിക്കുന്നവരുടെ വീടുകള്‍ എന്നിങ്ങനെ പ്രദേശത്തെ ചില വീടുകളുടെ ചുവരുകളിലാണ് അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കള്ളന്മാര്‍ തമ്മില്‍ ആശയവിനിയമയത്തിന് ഉപയോഗിക്കുന്ന ചില ചിഹ്നങ്ങള്‍ വീടുകളുടെ ചുവരുകളില്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന പത്തനംതിട്ട എസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ക്ക് സമാനമാണ് ചാലക്കുടിയിലെ അടയാളങ്ങള്‍.

ശ്രദ്ധയില്‍പ്പെട്ടത് തിങ്കളാഴ്ച...

ശ്രദ്ധയില്‍പ്പെട്ടത് തിങ്കളാഴ്ച...

തിങ്കളാഴ്ചയോടെയാണ് പെരിഞ്ഞനത്തെ വീടുകള്‍ക്ക് മുന്നിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ട ചിഹ്നങ്ങള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഞായറാഴ്ച അപരിചിതരായ ചിലര്‍ സ്ഥലത്തുണ്ടായിരുന്നു...

ഞായറാഴ്ച അപരിചിതരായ ചിലര്‍ സ്ഥലത്തുണ്ടായിരുന്നു...

ജനുവരി ഒന്ന് ഞായറാഴ്ച അപരിചിതരായ ചിലരെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവരെ സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മതിലുകളിലെ അടയാളങ്ങള്‍ കാണുന്നത്.

തെരഞ്ഞെടുത്ത വീടുകളുടെ ചുവരുകളില്‍ മാത്രം...

തെരഞ്ഞെടുത്ത വീടുകളുടെ ചുവരുകളില്‍ മാത്രം...

പെരിഞ്ഞനത്തെ എല്ലാ വീടുകളുടെ ചുവരുകളിലും ഇത്തരം അടയാളങ്ങളില്ല. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രമുള്ള വീടുകള്‍ തുടങ്ങിയ തെരഞ്ഞെടുത്ത വീടുകളുടെ ചുവകുകളിലേ ചിത്രങ്ങള്‍ വരച്ചിട്ടുള്ളു.

കള്ളന്മാരോ, മാവോയിസ്റ്റുകളോ...

കള്ളന്മാരോ, മാവോയിസ്റ്റുകളോ...

തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള കള്ളന്മാരോ, മാവോയിസ്റ്റുകളോ വരച്ചിട്ടതാകാം ഈ അടയാളങ്ങളെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷിക്കുന്നത് തൃശൂര്‍ റൂറല്‍ എസ്പി...

അന്വേഷിക്കുന്നത് തൃശൂര്‍ റൂറല്‍ എസ്പി...

തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരിഞ്ഞനത്തെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ചിഹ്നങ്ങള്‍ സൂക്ഷിക്കണം...

ഈ ചിഹ്നങ്ങള്‍ സൂക്ഷിക്കണം...

വീടുകളുടെ ചുവരുകളില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണമെന്നും, അത് മായ്ച്ച് കളയണമെന്നും വ്യക്തമാക്കി പത്തനംതിട്ട എസ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വണ്‍ ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് സാദൃശ്യമുള്ള ചിഹ്നങ്ങളാണ് പെരിഞ്ഞനത്തെ ചുവരുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+