Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളെ തടഞ്ഞുനിര്‍ത്തി!! ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു!! അസഭ്യവും...പിന്നെ നടന്നത്

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ യാത്ര ചെയ്യവെ ദമ്പതിമാര്‍ക്കു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി പത്തരയോടെ കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡില്‍ വച്ചാണ് സംഭവം. നാലംഗ സംഘമാണ് ദമ്പതിമാരെ ആക്രമിച്ചത്. ഇവരില്‍ രണ്ടു പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ബന്ധുവീട്ടില്‍ പോയ ശേഷം മകളോടൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു ദമ്പതികള്‍. കാലിത്തീറ്റ ഫാക്ടറിക്കു സമീപം മുതല്‍ അക്രമികള്‍ ഇവരെ കാറില്‍ പിന്തുടര്‍ന്നു.

അസഭ്യം പറഞ്ഞു

അസഭ്യം പറഞ്ഞു

മാര്‍ക്കറ്റ് റോഡില്‍ ബൈക്കെത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ദമ്പതിമാര്‍ക്കു നേരെ അസഭ്യം പറയാന്‍ തുടങ്ങി. ഭാര്യയോടും മകളോടും കാറില്‍ കയറാന്‍ അവര്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

അതിനിടെ ശല്യം ചെയ്തവരെ ഭര്‍ത്താവ് ചോദ്യം ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ബൈക്കിനെ കുറുകെ കാര്‍ നിര്‍ത്തിയ അവര്‍ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കൊണ്ട് ഭാര്യയുടെ ശരീരത്തില്‍ അടിച്ചു. തുടര്‍ന്ന് ബിയര്‍ കുപ്പി പൊട്ടിച്ച് ഭാര്യയുടെ ദേഹത്തേക്കു ബിയര്‍ ഒഴിച്ചതായും പരാതിയില്‍ വിശദമാക്കുന്നു. ദമ്പതികളെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം സ്ഥലം വിടുകയായിരുന്നു.

ചികില്‍സ തേടി

ചികില്‍സ തേടി

ബിയര്‍ കുപ്പി കൊണ്ട് തോളില്‍ അടിയേറ്റ ഭാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ദമ്പതികള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവരം ലഭിച്ച പോലീസ് അവിടെയെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ അവരുടെ കാറിന്റെ നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്.

 കാര്‍ ഉടമയെ തിരിച്ചറിഞ്ഞു

കാര്‍ ഉടമയെ തിരിച്ചറിഞ്ഞു

കാര്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കായംകുളം സ്വദേശി മഹേഷ് നായരുടെ വാഹനമാണ് അതെന്ന് വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തത്

അറസ്റ്റ് ചെയ്തത്

രാത്രി രണ്ടു മണിയോടെ കരുനാഗപ്പള്ളി കല്ലേലിഭാഗം ഭാരതി മന്ദിരത്തില്‍ ജയകുമാര്‍ (31), കല്ലേലിഭാഗം കോളശേരില്‍ വീട്ടില്‍ ഷാജഹാന്‍ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ ഉടമയായ മഹേഷ് നായരും കരുനാഗപ്പള്ളി സ്വദേശി വിഷ്ണുവും ഒളിവില്‍പ്പോയി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+