കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം തകരുന്നതിന് കാരണം അടവുനയമെന്ന് സര്‍വെ ഫലം

  • By Aswathi
Google Oneindia Malayalam News

തിരുവവന്തപും: പതിനാറാം ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അപ്രത്യക്ഷമാകുമെന്ന് ഒരു പൊതു സംസാരമുണ്ടായിരുന്നു. ഇതിനുകാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയാണെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.

വണ്‍ ഇന്ത്യ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 91.79 ശതമാനം പേരും പറയുന്നു സി പി എം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയും അടവുനയങ്ങളുമാണെന്ന്. 8.21 ശതമാനം പേര്‍ മാത്രമണ് അങ്ങനെയല്ല എന്ന് അഭിപ്രായപ്പെടുന്നുള്ളൂ.

survey

കാലങ്ങളായി പാര്‍ട്ടി പുലര്‍ത്തുന്ന അഹന്തയ്ക്ക് കിട്ടിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെല്ലാണ് പൊതുജനാഭിപ്രായം. സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്നത് പോലും അറിയാന്‍ കഴിയാതെ, പണത്തിനു വേണ്ടി പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന സംഘടനയെ വിറ്റു തിന്നു കൊണ്ടിക്കുന്ന കണ്ണൂര്‍ നേതൃനിരയാണ് ഈ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന അര്‍ബുദമെന്നാണ് ഒരു വായനക്കാരന്റെ അഭിപ്രായം

അതിനെ ഏറ്റുപിടിച്ചവരും കുറവല്ല. നേതാക്കള്‍ക്ക് ധൈര്യമുണ്ടങ്കില്‍ ഇവരുടെ മക്കള്‍ വിദേശത്ത് ആരുടെയൊക്കെ കമ്പനികളില്‍ ആണ് ജോലി എന്ന പേരില്‍ വെറുതേ കുത്തിയിരുന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നത് എന്ന് വെളിപ്പെടുത്തട്ടെ എന്നാണ് മറ്റൊരു വായനക്കാരന്റെ വെല്ലുവിളി.

സി പി എമ്മിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെല്ലാവരും പൊതു ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ ആയിരുന്നില്ല എന്ന പ്രത്യേകതയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന്. എതിര്‍പക്ഷത്തെ പലരും ഏറെ ആരോപണങ്ങള്‍ കേട്ടവരും, ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരും ആയിരുന്നു. എന്നിട്ടും അവര്‍ക്കെതിരെ വിജയം നേടുന്നതില്‍ എന്തുകൊണ്ടാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന ചോദ്യത്തിന്റെ ഉത്തരവും ചെന്നെത്തുന്നത് ഈ അഭിപ്രായത്തിലാണ്.

എക്‌സിറ്റ് പോള്‍ സര്‍വേകളും മറ്റും കേരളത്തില്‍ പൊരിഞ്ഞ മത്സരമാണെന്നും പത്ത്- പത്ത് എന്ന നിലയിലായിരിക്കുമെന്നെല്ലാം പ്രവചിച്ചിരിന്നെങ്കിലും ഫലം വന്നപ്പോള്‍ വലതുപക്ഷം അനായാസം വിജയം നേടിയ അവസ്ഥയാണ് കണ്ടത്. എട്ട് സീറ്റ് മാത്രമേ എല്‍ഡിഎഫിന് ലഭിച്ചുള്ളൂ. അതില്‍ രണ്ട് പേര്‍ സ്വതന്ത്രരും. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവിടങ്ങിളിലാണ് സി പി എമ്മിന് സീറ്റ് പിടിക്കാന്‍ കഴിഞ്ഞത്.

English summary
Strategy policy is the fail reason of CPM saying survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X