മലപ്പുറത്ത് തെരുവുനായകളുടെ വിളയാട്ടം; നാല് വയസുകാരനെ കടിച്ചുകീറി, നാല് പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് തെരുവുനായകളുടെ ആക്രമണം. വണ്ടൂരും പൊന്നാനിയിലുമാണ് സംഭവം. വണ്ടൂരില്‍ നാലു വയസുകാരനെ തെരുവുനായകള്‍ കടിച്ചുകീറി. അധ്യാപകര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നായ ആക്രമണം തുടര്‍ന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനിയില്‍ രണ്ടുവയസുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. മറ്റു മൂന്ന് പേര്‍ക്ക് ഇവിടെ പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടൂരിലെ സംഭവം നടന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്.
വണ്ടൂര്‍ ടൗണ്‍ പരിസരത്തെ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ആക്രമണത്തിന് ഇരയായത്. സ്‌കൂള്‍ ഗ്രൗഡിന് സമീപമായിരുന്നു സംഭവം. കുട്ടിയുടെ തലയിലും മുഖത്തുമാണ് ഗുരുതര പരിക്ക്. ശരീരമാസകലം കടിയേറ്റിട്ടുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി.












Click it and Unblock the Notifications