കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ കടിച്ചാല്‍ 5,000 രൂപ നഷ്ടപരിഹാരം.... രഞ്ജിനിയ്ക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് തെരുവ് നായ ശല്യത്തിന് ഇതുവരെ ശാശ്വത പരിഹാരം ആയിട്ടില്ല. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിരാഹാര സമരം നടത്തിയിട്ടൊന്നും ഒരു ഗുണവും ഉണ്ടായില്ല.

ഇപ്പോഴിതാ, വിഷയത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ ശക്തമായ ഇടപെടലാണ് നടത്തിയിരിയ്ക്കുന്നത്. തെരുവ് നായയുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് കമ്മീഷന്റെ ഉത്തരവ്.

തെരുവ് നായ സംരക്ഷണത്തിന്റെ പേരില്‍ ഏറെ പഴി കേട്ട ആളാണ് രഞ്ജിനി ഹരിദാസ്. എന്നാല്‍ ഈ വിഷയം എത്രത്തോളം ഗൗരവമാര്‍ന്നതാണെന്ന് ഇപ്പോഴെങ്കിലും രഞ്ജിനിയെ പോലുള്ളവര്‍ മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.

ചുരുങ്ങിയത് 5,000

ചുരുങ്ങിയത് 5,000

തെരുവ് നായയുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം എന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൗജന്യ വാക്‌സിനും വിദഗ്ധ ചികിത്സയും

സൗജന്യ വാക്‌സിനും വിദഗ്ധ ചികിത്സയും

തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ അതിന്റെ ചെലവും സര്‍ക്കാര്‍ തന്നെ വഹിയ്ക്കണം.

ഉടമയുണ്ടെങ്കില്‍

ഉടമയുണ്ടെങ്കില്‍

ഉടമസ്ഥനുള്ള നായ്ക്കളാണ് കുട്ടികളെ കടിയ്ക്കുന്നതെങ്കില്‍ ചികിത്സാ ചെലവും നഷ്ടപരിഹാരവും എല്ലാം ഉടമയില്‍ നിന്ന് തന്നെ ഈടാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എത്ര ചെലവ് വന്നാലും

എത്ര ചെലവ് വന്നാലും

തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റാല്‍ അതിന്റെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ തന്നെ വഹിയ്‌ക്കേണ്ടി വരും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോ മറ്റേതെങ്കിലും പദ്ധതികളെ ഉപയോഗിയ്ക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിയ്ക്കുന്നു.

രഞ്ജിനിയ്ക്ക് മനസ്സിലാകുന്നുണ്ടോ!!!

രഞ്ജിനിയ്ക്ക് മനസ്സിലാകുന്നുണ്ടോ!!!

രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ള മൃഗ സ്‌നേഹികള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കാറില്ല എന്ന ആക്ഷേപം ഉണ്ട്. പരിക്കേല്‍ക്കുന്നവരെ കുറിച്ച് ചിന്തിയ്ക്കാതെ തെരുവ് നായ്ക്കളെ കുറിച്ച് മാത്രം സംസാരിയ്ക്കുന്നതാണ് പലപ്പോഴും ഇവര്‍ക്കെതിരെ പൊതു സമൂഹം തിരിയാനുള്ള കാര്യം.

English summary
Stray Dog Attack: A minimum compensation of Rs 5000 should be given to children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X