എത്ര പരാതിപെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ല; അധികൃതരുടെ അനാസ്ഥകാരണം മരണപെട്ടത് 14 കാരി
തെരുവ് നായകള്‍ രൂക്ഷമായ പ്രദേശമാണ് കടാങ്ങോടെന്ന്‌നാട്ടുകാര്‍ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
തൃശൂര്‍: തെരുവ് നായകളെ പേടിച്ചോടിയ പെണ്‍കുട്ടി കിണറില്‍ വീണ് മരിച്ചു. തെരുവ് നായകള്‍ ആക്രമിക്കാന്‍ വരുന്നമത് കണ്ട് പെണ്‍കുട്ടി ഭയന്ന് ഓടുകയായിരുന്നു. വടക്കുംമുറി മേപ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ(15) ആണ് മരിച്ചത്. തൃശൂരിലെ കടാങ്ങോട് ആണ് സംഭവം.
തെരുവ് നായകള്‍ രൂക്ഷമായ പ്രദേശമാണ് കടാങ്ങോടെന്ന്
നാട്ടുകാര്‍ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പാല് വാങ്ങാന്‍ പോയപ്പോഴാണ് ഗ്രീഷ്മയെ നായകള്‍ ആക്രമിക്കാന്‍ ഒരുങ്ങിയത്. നായകളെ കണ്ട് ഓടിയ ഗ്രീഷ്മ അടുത്തുള്ള പറമ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകായിരുന്നു.

മൃതദേഹം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ വീടിന് സമീപമുള്ള ഇടവഴിയില്‍ വച്ചായിരുന്നു സംഭവം നടന്നത്.












Click it and Unblock the Notifications