തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം; നായ കടിച്ചത് 32 പേരെ, 3 പേരുടെ നില ഗുരുതരം
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 32 പേർക്ക് പരിക്ക്. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. എല്ലാവരേയും ഒരേ നായ തന്നെയാണ് ആക്രമിച്ചത് എന്നാണ് വിവരം.പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി.നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച വൈകീട്ട് പാപ്പനംകോട് വെച്ചാണ് നായയുടെ ആക്രമണം ആദ്യം ഉണ്ടായത്. പിന്നീട് പോത്തീസിന് അടുത്ത് വെച്ച് നായ നിരവധി പേരെ കടിച്ചു. നായയ്ക്കായി തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡോഗ് സ്ക്വാഡാണ് തിരച്ചിൽ നടത്തുന്നത്. കടിച്ച നായയ്ക്ക് പേ ഇളകിയിട്ടുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. പരിക്കേറ്റ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications