Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ കയറി വൃദ്ധരായ സ്ത്രീകളടക്കം ആറു പേരെ തെരുവുനായ കടിച്ചു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിരൂര്‍: തെരുവുനായ്ക്കളെ കൊല്ലണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ അക്രമണം. തിരൂര്‍ നഗരമധ്യത്തിലാണ് പട്ടാപ്പകല്‍ സ്ത്രീകളടക്കം ആറു പേരെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമകാരിയായ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

നവംബര്‍ 6 ഞായറാഴ്ച രാവിലെയാണ് തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളില്‍ വെച്ച് ആറ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

straydog

താഴെപ്പാലം പൊക്ലശേരി ശ്രീജയ്ക്കാണ് വീട്ടിനുള്ളില്‍ വെച്ച് തെരുവുനായയുടെ കടിയേറ്റത്. താഴെപ്പാലം വെട്ടിയകത്ത് ആയിശ (65), നടുവിലങ്ങാടിയിലെ വാഴപ്പുള്ളി ഷെഫീഖ്(35), ഇല്ലത്ത് പറമ്പില്‍ ഫാത്തിമ ബത്തൂല്‍(68), പരിത്തിക്കുന്നന്‍ സുഹറ(30), കടീക്കല്‍ കദീജ(53) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു.

തെരുവുനായയുടെ ആക്രമണമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ നായയെ അടിച്ചു കൊന്നു. പരിക്കേറ്റവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ അവസാനവാരം വര്‍ക്കലയിലും സമാനമായ രീതിയില്‍ തെരുവുനായ വീട്ടില്‍ കയറി വൃദ്ധനെ കടിച്ചിരുന്നു. തിരുവന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+