Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജിനി ഹരിദാസ് ഇനിയെങ്കിലും ഒന്ന് മിണ്ടുമോ...

കൊച്ചി: തെരുവ് നായക്കളെ സംരക്ഷിയ്ക്കാന്‍ നടിയും അവതാരകയും ആയ രഞ്ജിനി ഹരിദാസിനെ പോലുള്ളവര്‍ രംഗത്ത് വന്നത് നല്ല കാര്യ തന്നെയാണ്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുക എന്നത് ശരിയായ പ്രതിവിധിയാണെന്ന് ഒരു പരിഷ്‌കൃത സമൂഹത്തിന് കരുതാനാവില്ല.

എന്നാല്‍ ചിലഘട്ടങ്ങളില്‍ ആരുടെ സുരക്ഷയാണ് മനുഷ്യന്‍ നോക്കേണ്ടത് എന്ന ചോദ്യമുണ്ട്. അതിനുള്ള ഉത്തരം ഒരു പക്ഷേ ചിലര്‍ക്ക് അംഗീകരിയ്ക്കാന്‍ പറ്റിക്കോളണം എന്നില്ല.

തെരുവ് നായ്ക്കള്‍ ആരേയും ആക്രമിയ്ക്കാറില്ലെന്ന് രഞ്ജിനിപറയുമ്പോഴാണ് പ്രശ്‌നം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആറ് പേര്‍ക്കാണ് തെരുവ് നായക്കളുടെ കടിയേറ്റത്.

കോതമംഗലത്തെ ദേവനന്ദന്‍

കോതമംഗലത്തെ ദേവനന്ദന്‍

രണ്ടര വയസ്സുള്ള ദേവനന്ദന്‍ എന്ന കുട്ടിയെ ആണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്. കണ്ണിനും മുഖത്തിനും പരിക്കേറ്റ കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു.

രഞ്ജിനി മിണ്ടാത്തതെന്തേ...

രഞ്ജിനി മിണ്ടാത്തതെന്തേ...

ദേവനന്ദന്റെ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം ആണ്‌ നേടിയത്. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ രഞ്ജിനി ഹരിദാസ് പ്രതികരിയ്ക്കാത്തത്.

തുടര്‍ സംഭവങ്ങള്‍

തുടര്‍ സംഭവങ്ങള്‍

ദേനന്ദന്റെ സംഭവത്തിന് ശേഷം തെരുവ് നായ്ക്കളുടെ ആക്രമണ പരമ്പര തന്നെയാണ് പുറത്ത് വന്നത്. അഞ്ച് പേര്‍ക്കാണ് കടിയേറ്റത്.

അടുത്ത പ്രദേശങ്ങള്‍

അടുത്ത പ്രദേശങ്ങള്‍

കോതമംഗലത്ത് നിന്ന് അധികം ദൂരമില്ലാത്ത മൂവാറ്റുപുഴയിലാണ് അടുത്ത ദിവസം തെരുവ് നായ ആക്രമണം ഉണ്ടായത്.

അങ്കണവാടിയില്‍

അങ്കണവാടിയില്‍

കാലാമ്പൂരിലെ അങ്കണവാടിയുടെ ഉള്ളിലേയ്ക്ക് കയറിയ തെരുവ് നായ രണ്ട് കുട്ടികളെ ആണ് ആക്രമിച്ചത്.

രക്ഷിയ്ക്കാനെത്തിയവരേയും

രക്ഷിയ്ക്കാനെത്തിയവരേയും

അങ്കവാടിയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച തെരുവ് നായ, രക്ഷിയ്ക്കാനെത്തിയവരേയും ആക്രമിച്ചു. അധ്യാപികയ്ക്കും രക്ഷിയ്ക്കാനെത്തിയെ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കും കടിയേറ്റു.

എന്താണ് പ്രതിവിധി

എന്താണ് പ്രതിവിധി

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണോ ഇതിന്റെ പ്രതിവിധി? അതോ വന്ധ്യം കരണം നടത്തി എണ്ണം കുറയ്ക്കുകയോ?

ഏറ്റെടുക്കുമോ?

ഏറ്റെടുക്കുമോ?

കേരളത്തിലെ തെരുവ് നായ്ക്കളെ മുഴുവന്‍ ഏറ്റെടുക്കാന്‍ രഞ്ജിനി ഹരിദാസിനോ മറ്റ് മൃഗ സ്‌നേഹികള്‍ക്കോ കഴിയുമോ... ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+