Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും രഞ്ജിനി ഹരിദാസിന് എതിര്...? തെരുവ് നായ കടിച്ച കുട്ടിയ്ക്ക് സഹായം

കോതമംഗലം: തെരുവ് നായ്ക്കള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കാറില്ലെന്ന് പറഞ്ഞ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ എവിടെയാണ്? കോതമംഗലത്ത് രണ്ടര വയസ്സുകാരനെ തെരുവ് നായ കടിച്ച് കീറിയ സംഭവം രഞ്ജിനി അറിഞ്ഞില്ല എന്നുണ്ടോ...?

സെപ്തംബര്‍ ആറിന് ഉച്ചയോടെയാണ് തൃക്കാരിയൂരില്‍ രണ്ടരവയസ്സുകാരനായ ദേവനന്ദനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചത്. കുട്ടിയുടെ മുഖം കടിച്ചുകീറിയ നിലയിലാണ്. കുട്ടിയുടെ നില ഗുരുതരമാണ്.

പിറന്നാല്‍ ആഘോഷിയ്ക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി കുട്ടിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

തെരുവ് നായ്ക്കള്‍

തെരുവ് നായ്ക്കള്‍

തെരുവ് നായ്ക്കളുടെ ശല്യം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. ഒടുവിലത്തേതാതാണ് കോതമംഗലത്തെ സംഭവം.

 രഞ്ജിനിയും മമ്മൂട്ടിയും

രഞ്ജിനിയും മമ്മൂട്ടിയും

തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യരുതെന്ന് വാദിയ്ക്കുന്ന ആളാണ് രഞ്ജിനി ഹരിദാസ്. എന്നാല്‍ കുട്ടിയ്ക്ക് കടിയേറ്റപ്പോള്‍ സഹായവുമായെത്താന്‍ മമ്മൂട്ടി മാത്രമാണ് ഉണ്ടായത്

ദേവനന്ദന്‍

ദേവനന്ദന്‍

വീട്ടിലെ വരാന്തയില്‍ ഇരിയ്ക്കുമ്പോഴാണ് ദേവനന്ദന്‍ എന്ന രണ്ടര വയസ്സുകാരന് കടിയേറ്റത്. കുട്ടിയുടെ മുഖം നായ കടിച്ചുകീറി.

കണ്ണിന് പരിയ്ക്ക്

കണ്ണിന് പരിയ്ക്ക്

കുട്ടിയുടെ കണ്ണിനും ഗുരുതരമായി പരിയ്‌ക്കേറ്റിട്ടുണ്ട്. ആദ്യം കോതമംഗലത്തെ ബസേലിയസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി

കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. അതിന് ശേഷം പ്ലാസ്റ്റിക് സര്‍ജറിയും നടത്തേണ്ടി വരും.

ശരീരം മുഴുവന്‍

ശരീരം മുഴുവന്‍

കുട്ടിയുടെ ശരീരം മുഴുവന്‍ നായ കടിച്ചിട്ടുണ്ട്. കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയംു ബന്ധുക്കളം ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

പ്രശ്‌നം പരിഹരിയ്ക്കണ്ടേ

പ്രശ്‌നം പരിഹരിയ്ക്കണ്ടേ

തെരുവ് നായശല്യം പരിഹരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. രഞ്ജിനി ഹരിദാസിനെ പോലുള്ളവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം.

ബാലാവകാശ കമ്മീഷന്‍

ബാലാവകാശ കമ്മീഷന്‍

കുട്ടിയെ തെരുവ് നായ ആക്രമിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+