കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാനന്മാര്‍ വിലസുന്നത് കോഴിക്കോട്; കണക്ക് പ്രകാരം 20000 നായകള്‍ അലഞ്ഞു തിരിയുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി പ്രകാരം എല്‍എസ്ജിഡി വെബ്‌സൈറ്റിലാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്.

  • By അക്ഷയ്‌
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 20000 നായകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നെന്ന് റിപ്പോര്‍ട്ട്. 2009 മുതല്‍ 2012 വരെയുള്ള അനിമല്‍ കാനേഷുമാരി കണക്കാണിത്. നിലവില്‍ കോര്‍പറേഷനിലെ നായ്ക്കളുടെ എണ്ണം ഇതിന്റെ ഇരട്ടിവരും എന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി പ്രകാരം എല്‍എസ്ജിഡി വെബ്‌സൈറ്റിലാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് എന്യൂമറേറ്റര്‍മാര്‍ സര്‍വേ നടത്തിയത്. പൂളക്കടവിലെ സൂപ്പര്‍ സ്‌പെഷാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ കം എബിസി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം വീണ്ടും ഒരു സര്‍വേ നടത്താനാണ് എബിസി ബോര്‍ഡിന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് ഫലപ്രദമായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൊച്ചി ബ്രഹ്മപുരത്തെ എബിസി സെന്ററിന്റെയും ആന്റി റാബിസ് യൂനിറ്റിന്റെയും മാതൃകയെ അടിസ്ഥാനമാക്കിയാവും പൂളക്കടവിലെ ആശുപത്രി നിര്‍മിക്കുക. സര്‍വേ നടത്തിയാലേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ എന്നതിനാലാണ് പുതിയ സര്‍വേ വൈകിപ്പിക്കുന്നതെന്നും, 2017 മാര്‍ച്ച് ആവുമ്പോഴേക്കും ഇത് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എബിസി പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ.കെകെ ബേബി പറഞ്ഞു.

 വളര്‍ത്തു നായ്ക്കള്‍

വളര്‍ത്തു നായ്ക്കള്‍

കോഴിക്കോട് നഗരത്തിലുള്ള നായകളില്‍ വന്ധ്യംകരിച്ചത് 253 എണ്ണത്തെ മാത്രമാണെന്നും രജിസ്റ്റര്‍ ചെയ്ത് കുത്തിവെപ്പെടുത്ത വളര്‍ത്തുനായ്ക്കളുടെ എണ്ണം 1150 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 എബിസി പദ്ധതി

എബിസി പദ്ധതി

ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ എബിസി പദ്ധതിക്ക് പ്രോജക്ട് സമര്‍പ്പിച്ച 67 പഞ്ചായത്തുകളിലായി 17,769 നായ്ക്കളുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

 കൗണ്‍സിലര്‍മാരുടെ സഹായം

കൗണ്‍സിലര്‍മാരുടെ സഹായം

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് എന്യൂമറേറ്റര്‍മാര്‍ സര്‍വേ നടത്തിയത്.

അത്യാധുനിക സജീകരണം

അത്യാധുനിക സജീകരണം

അത്യാധുനിക ഓപറേഷന്‍ തീയറ്റര്‍, ഓപറേഷന് മുമ്പും ശേഷവും താമസിപ്പിക്കാന്‍ പ്രത്യേകം കൂടുകള്‍, സര്‍ജിക്കല്‍ ഐ.സി.യു യൂനിറ്റ്, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പൂളക്കടവിലെ മൃഗാശുപത്രിയില്‍ ഒരുക്കും.

 ഗ്രാന്റ്

ഗ്രാന്റ്

അനസ്തറ്റിസ്റ്റ്, മള്‍ട്ടി സ്‌പെഷാലിറ്റി ഡോക്ടര്‍, മൂന്ന് സര്‍ജന്‍മാര്‍ എന്നിങ്ങനെ അഞ്ചുപേരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ എബിസി പ്രോജക്ടില്‍ സേവനമനുഷ്ഠിക്കുക. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ ഗ്രാന്‍േറാടുകൂടിയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

 കാലതാമസം

കാലതാമസം

ഇത്തരത്തില്‍ എബിസി സംവിധാനം നിലവില്‍വന്നാലും കോര്‍പറേഷനിലെ തെരുവുനായ്ക്കളെ പൂര്‍ണമായും വന്ധ്യംകരിക്കുന്നതിന് ചുരുങ്ങിയത് 10 വര്‍ഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ തുടങ്ങിയ ജനനനിയന്ത്രണപ്രക്രിയയിലൂടെ 2000 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്.

English summary
Kozhikode is number one list of stray dogs in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X