കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോബിക്ക് പട്ടിപിടിത്തം വന്‍ പുലിവാല് തന്നെ... ഇനിയെല്ലാം കോടതി തീരുമാനിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി 812 കിലോ മീറ്റര്‍ ഓടിയിട്ടുണ്ട് ബോബി ചെമ്മണൂര്‍. നേരത്തെ തീരുമാനിച്ചതിലും കാതങ്ങള്‍ കൂടുതല്‍. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ. അന്നുപോലും ഒരുപക്ഷെ ഇങ്ങനെ ക്ലേശിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ കുറെ പട്ടിയെപ്പിടിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ പേപ്പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ് .

ബുധനാഴ്ചയാണ് പത്ത് നാല്‍പ്പത് പട്ടികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ബോബി ചെമ്മണൂരും അദ്ദേഹത്തിന്റെ ഫാന്‍സും പിടികൂടിയത്. ബീച്ച്, മാങ്കാവ്, എരഞ്ഞിപ്പാലം തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്നായി പട്ടികള്‍ പെട്ടിക്കുള്ളിലായി. ഇവയെ കല്‍പ്പറ്റയിലെ ബോബിയുടെ 10 ഏക്കര്‍ ഭൂമിയില്‍ പോറ്റാന്‍വിട്ടു. എന്നാല്‍, നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍, വെള്ളിയാഴ്ചയും ബോബി പട്ടിവേട്ട തുടര്‍ന്നു. ഇതിനിടെ ബോബിക്ക് കടിയും കിട്ടി.

പിടികൂടിയ പട്ടികളെയെല്ലാം കൂട്ടിലടച്ചു. എന്നാല്‍, പിടിച്ച പട്ടിയെയുമായി ഇങ്ങോട്ടു വരണ്ട എന്ന കടുത്ത നിലപാടിലായിരുന്നു കല്‍പ്പറ്റക്കാര്‍. കൊണ്ടുവന്ന പട്ടികളെ തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് അവര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇനിയിപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നില്‍ക്കുകയാണ് ബോബി. കോടതിയുടെ അനുമതി കിട്ടിയിട്ട് വേണം പിടിച്ച പട്ടികളെ കല്‍പറ്റിയില്‍ കൊണ്ടുപോയി വളര്‍ത്താന്‍...

ഡോഗ് റിസോര്‍ട്ട്

ഡോഗ് റിസോര്‍ട്ട്

കല്‍പറ്റയില്‍ തന്‍റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് ഒരു ഡോഗ് റിസോര്‍ട്ട് സ്ഥാപിച്ച്, പിടികൂടിയ തെരുവ് നായ്ക്കളെ അവിടെ വളര്‍ത്താനാണ് ബോബിയുടെ പദ്ധതി. അതിനിടയിലാണ് കല്‍പറ്റിയില്‍ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സ്വന്തം

സ്വന്തം

പത്തേക്കര്‍ സ്ഥലത്ത് പട്ടിയെ വളര്‍ത്തിയതുകൊണ്ട് നാട്ടുകാര്‍ക്കെന്തു കുഴപ്പം എന്നതാണ് ബോബിയുടെ നിലപാട്. അതിനാല്‍, പിടിച്ച പട്ടികളെ മുഴുവന്‍ കല്‍പ്പറ്റയില്‍ വിടാന്‍ ബോബി പൊലീസ് സംരക്ഷണം തേടി ശനിയാഴ്ച എഡിജിപി സുദേഷ് കുമാറിനെ കണ്ടു. അദ്ദേഹം കൈമലര്‍ത്തി.

പോലീസ് സഹായം

പോലീസ് സഹായം

ഒരു വണ്ടിനിറയെ കൂട്ടിലടച്ച പട്ടികളുമായി ബോബി കോഴിക്കോട് കമ്മിഷണര്‍ ഉമ ബെഹ്‌റയുടെ മുന്നിലെത്തി സഹായം തേടി. വയനാട്ടിലെ കാര്യങ്ങള്‍ തന്റെ പരിധിയിലല്ലോ എന്ന് സിറ്റി പൊലീസ് കമ്മിഷണര്‍.

മേയര്‍

മേയര്‍

പോലീസിന്‍റെ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ നേരെ മേയറുടെ അടുത്തേയ്ക്കു വച്ചുപിടിച്ചു. കോടതിയെ സമീപിച്ച് ഒരു തീരുമാനമാകുന്നതുവരം പിടികൂടിയ തെരുവ് പട്ടികളെ പാര്‍പ്പിക്കാന്‍ ഒരു സ്ഥലം വേണം എന്നതായിരുന്നു ബോബിയുടെ ആവശ്യം.

മേയര്‍ കനിഞ്ഞു

മേയര്‍ കനിഞ്ഞു

പോലീസിനെ പോലെ മേയര്‍ ബോബി ചെമ്മണ്ണൂരിനെ പൂര്‍ണമായും കൈയ്യൊഴിഞ്ഞില്ല. മേയര്‍ തല്‍ക്കാലത്തേയ്ക്ക് മിനി ബൈപ്പാസിലെ കെടിസി ഗ്രൗണ്ട് അനുവദിച്ചു. ശനിയാഴ്ച രാത്രിയോടെ എല്ലാറ്റിനേം ഗ്രൗണ്ടില്‍ ചങ്ങലയ്ക്കിട്ട് മൃഷ്ടാന്നം ഭോജനവും നല്‍കി ബോബി മടങ്ങി.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

തന്റെ സ്ഥലത്ത് ആളുകള്‍ക്ക് ദോഷം വരാതെ പട്ടിയെ വര്‍ത്താന്‍ അനുമതി തേടി തിങ്കളാഴ്ച ഹൈക്കോടതി സമീപിക്കാനിരിക്കുകയാണ് ഇദ്ദേഹം. ഇനി എല്ലാം കോടതി തന്നെ തീരുമാനിക്കട്ടെ.

വളര്‍ത്താന്‍ കൊടുക്കും

വളര്‍ത്താന്‍ കൊടുക്കും

പിടികൂടിയ തെരുവ് നായ്ക്കളെ വളര്‍ത്താനായി നാട്ടുകാര്‍ക്ക് നല്‍കാനും ബോബി ചെമ്മണ്ണൂര്‍ തയ്യാറാണ്. നായ്ക്കളെ പൂട്ടിയിടുന്ന വാഹനത്തില്‍ ഇക്കാര്യം അറിയിച്ച് ഒരു ഫ്ലക്സ് ബോര്‍ഡും തൂക്കിയിട്ടുണ്ട്.

English summary
Stray Dog issue: Boby Chemmanur to approach High Court on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X