കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ സ്‌നോഹിച്ചോളൂ; പക്ഷേ മനുഷ്യന് പണിയുണ്ടാക്കരുത്... സുപ്രീം കോടതി പറയുന്നത്

  • By Desk
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ഒരു സ്ത്രീ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് അധിക നാളായിട്ടില്ല. പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഒന്നം നടന്നില്ല. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്നായിരുന്നു തദ്ദേശവകുപ്പ് മന്ത്രി കെടി ജലീല്‍ അന്ന് പറഞ്ഞത്.

എന്തായാലും അക്കാര്യം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്താല്‍ തന്നേയും കോടതി അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Stray Dog

തെരുവ് നായ്ക്കളോട് അത്യാവശ്യം സ്‌നേഹമൊക്കെ ആകാം എന്നാണ് സുപ്രീം കോടതി പറയുന്നത്. എന്നാല്‍ തെരുവ് നായ്ക്കള്‍ മനുഷ്യന് ഭീഷണിയാകരുതെന്നും കോടതി പറഞ്ഞു. കേരളത്തിലെ തെരുവ് നായ പ്രശ്‌നത്തില്‍ ലഭിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ അഭിപ്രായ പ്രകടനം.

14 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതില്‍ മൃഗസ്‌നേഹികളുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജികളും ഉള്‍പ്പെടും .

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന ശക്തമായ നിലപാടാണ് കേന്ദ്ര മന്ത്രിയും മൃഗസ്‌നേഹിയും ആയ മനേക ഗാന്ധി എടുത്തിട്ടുള്ളത് . വന്ധ്യംകരണം മാത്രമാണ് ശരിയായ പ്രതിവിധി എന്നാണ് മനേകയുടെ പക്ഷം .

English summary
Can have empathy towards stray dogs, but they shouldn't be a threat for humans: Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X