കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവു നായ നിര്‍മാര്‍ജനം; വില്ലന്‍ ഡിജിപിയാണെന്ന് ചിറ്റലപ്പിള്ളി

ഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് തെരുവു നായ്ക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ചിറ്റപ്പിള്ളി നടത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: തെരുവു നായ്ക്കളെ ഇല്ലാതാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് തെരുവു നായ്ക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ചിറ്റപ്പിള്ളി നടത്തിയത്.

തെരുവുനായ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ വില്ലനാണ് ഡിജിപിയെന്ന് ചിറ്റിലപ്പിള്ളി പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നായ്ക്കളെ ഇല്ലാതാക്കുന്നതില്‍ പിന്തുണ ലഭിക്കുമ്പോള്‍ ഡിജിപി കേസെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വരികയാണെന്നും ചിറ്റിലപ്പിള്ളി ആരോപിച്ചു.

kochouseph-chittilappilly1

മലയാളിയല്ലാത്ത ഡിജിപി കേന്ദ്രത്തില്‍ സ്ഥാനം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ജനവിരുദ്ധമായ തീരുമാനമെടുക്കുന്ന ഡിജിപിയെ തെരുവില്‍ തടയണമെന്നും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി കൊച്ചിയില്‍ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ചിറ്റലപ്പിള്ളി ഡിജിപിക്കെതിരെ രംഗത്ത് വരുന്നത്.

തെരുവു നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല, തെരുവു നായ്ക്കളെ പോലീസുകാരെ സുഹൃത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും നടപടികളുമായി മുന്നോട്ടു പോവുകയാണ് ചിറ്റലപ്പിള്ളി ഉള്‍പ്പെടെയുള്ള നായ വിരുദ്ധ പ്രവര്‍ത്തകര്‍.

English summary
Stray dog issue: Kochouseph Chittilappilly against DGP Loknath Behera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X