കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായകളെ കൊല്ലരുതെന്ന് വാദിക്കുന്നവര്‍ക്ക് പിന്നില്‍ മാഫിയയെന്ന് കുമ്മനം; ആരെ ഉദ്ദേശിച്ചാണ് ?

തെരുവ് നായകള്‍ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന വാദത്തിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കുമ്മനംപറയുന്നു.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവാനായ വിഷയത്തില്‍ മന്ത്രി കെടി ജലീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തുറന്ന കത്ത്. തെരുവ് നായകള്‍ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന വാദത്തിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു.

കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാനാകാത്തത് കേന്ദ്രസര്‍ക്കാര്‍ നിലപാട് മൂലമാണെന്നാണ് മന്ത്രി പറയുന്നത്. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നാണ് ആരോപണം. മനേകാഗാന്ധിയെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കാനും എതിര്‍ക്കാനും താങ്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ തടസ്സമെന്ന് താങ്കള്‍ വിശദീകരിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

jaleel-kummanam

തിരുവനന്തപുരം പുല്ലുവിളയില്‍ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോള്‍ തെരുവ് നായ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് താങ്കള്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. ആഗസ്റ്റ് 21 ന് ശേഷം രണ്ടു മാസങ്ങള്‍ കടന്നു പോയി. എന്ത് നടപടിയാണ് കേരള സര്‍ക്കാരും മന്ത്രിയും തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ കൈക്കൊണ്ടത്. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവന്‍ നഷ്ടമായപ്പോഴാണ് ഈ വിഷയത്തില്‍ മന്ത്രിയെ വീണ്ടും കാണുന്നതെന്ന് കുമ്മനം ആരോപിച്ചു.

10 മാസത്തിനുള്ളില്‍ 10 പേരെയാണ് തെരുവ് നായ കടിച്ച് കൊന്നത്. കേന്ദ്രമന്ത്രി എന്നതിന് മുന്‍പ് തന്നെ മൃഗസ്‌നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാ ഗാന്ധി. മൃഗസ്‌നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടുന്നത്. ഈ സാഹചര്യത്തില്‍ മേനകാ ഗാന്ധിയാണ് കേരളത്തിലെ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി.

മന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ താങ്കള്‍ നടത്തിയ പ്രസ്താവനകള്‍ ഒരു വിഭാഗം ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതില്‍ ചിലര്‍ വീണുപോവുകയും ചെയ്തിട്ടുണ്ട്. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തന്‍ നായകളെ കൊല്ലേണ്ട സാഹചര്യമുണ്ടായാല്‍ അതിന് നിയമ തടസ്സം ഇല്ല. പക്ഷേ അപ്പോഴും കൊന്നു തള്ളലാണോ ശാശ്വത പരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധി ഉണ്ടാകണം.

തെരുവ് നായകളെ നിയന്ത്രിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കള്‍ക്ക് ഭൂഷണമല്ലല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Stray dog issue BJP State president Kummanam Rajasekharan wrote open letter to KT Jaleel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X