Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ നമ്പര്‍ 1 കേരളം! നായ്ക്കളുടെ നരകം..; കേരളത്തിനെതിരെ ഉത്തരേന്ത്യക്കാരുടെ ബോയ്‌കോട്ട് ക്യാംപെയ്ന്‍

കോഴിക്കോട്: കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉത്തരേന്ത്യക്കാരുടെ ബോയ്‌കോട്ട് ക്യാംപെയ്ന്‍. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയാണ് എന്നും കേരളത്തിലെ വസ്തുക്കളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ബഹിഷ്‌കരിക്കണം എന്നുമാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം.

അനിമല്‍ അഡോപ്ഷന്‍ ആന്റ് റെസ്‌ക്യൂ ദല്‍ഹി-എന്‍സിആര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് കേരളത്തിനെതിരെ വിദ്വേഷ പ്രചരണം വ്യാപകമാകുന്നത്. കോട്ടയത്ത് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തതിന്റെയും നായയെ കെട്ടിത്തൂക്കിയതിന്റെയും ചിത്രങ്ങള്‍ ഗ്രൂപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് താഴെയാണ് പലരും വിദ്വേഷ കമന്റുകളും ബഹിഷ്‌കരണ ആഹ്വാനങ്ങളും പങ്കുവെക്കുന്നത്.

1

കൂടാതെ കേരള സര്‍ക്കാര്‍ അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാനും വന്ധ്യംകരണത്തിനും അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു എന്ന വാര്‍ത്തകളും പങ്കുവെക്കുന്നുണ്ട്. മലയാളികളായ ചില മൃഗസ്‌നേഹികളും വിദ്വേഷ കമന്റുകളെ പിന്തുണക്കുന്നുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഇപ്പോള്‍ ഡോഗ്‌സ് ഓണ്‍ ഹെല്‍ ( നായ്ക്കളുടെ നരകം ) ആയിരിക്കുകയാണ് എന്നാണ് ഒരു പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

2

വേള്‍ഡ് വൈഡ് ബോയ്‌കോട്ട് കേരള മൂവ്‌മെന്റ്-2022 എന്ന പേരില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ കേരള ഉല്‍പ്പന്നങ്ങളും കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും നായ്ക്കള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കുന്നത് വരെ ബഹിഷ്‌കരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇതിന് താഴെ പാലക്കാട് ആന ചത്ത സംഭവവും ചിലര്‍ ചേര്‍ത്ത് പറയുന്നുണ്ട്.

3

കേരളം മനുഷ്യത്വമില്ലാത്ത നാടാണ് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നും ഇതാണ് നമ്പര്‍ വണ്‍ സംസ്ഥാനത്തില്‍ മൃഗങ്ങളുടെ അവസ്ഥ എന്നുമാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. നായ്ക്കള്‍ പിസയും ബര്‍ഗറും കിട്ടാത്തത് കൊണ്ടല്ല ആക്രമിക്കുന്നത് എന്നും അവര്‍ക്ക് റൊട്ടിക്കഷണം പോലുള്ള ഭക്ഷണങ്ങള്‍ നല്‍കിയാല്‍ മതി എന്നുമാണ് മറ്റ് ചിലരുടെ വാദം.

4

അതേസമയം ബീഫ് വിഷയത്തിന്റെ കാലം മുതല്‍ കേരളത്തെ ബഹിഷ്‌കരിക്കുന്നുണ്ട് എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നത്. അതേസമയം ബോയ്‌കോട്ട് ക്യാംപെയ്‌നിനെതിരെ മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൃഗസ്‌നേഹികള്‍ കേരളത്തില്‍ വന്ന് തെരുവ് നായ്ക്കളെ ദത്തെടുക്കണം എന്നും ഇവിടെ വിദ്യാര്‍ത്ഥികള്‍ വരെ നായയുടെ കടിയേറ്റ് കൊല്ലപ്പെടുന്ന സ്ഥിതിയാണെന്നുമാണ് ചിലര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

5

മനുഷ്യ ജീവന് പ്രാധാന്യം കൊടുത്തിട്ടേ മറ്റെന്തിനും പ്രാധാന്യമുള്ളൂ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളോട് പ്രത്യേകിച്ച് ഒരു വിദ്വേഷവും ഇല്ലെന്നും എന്നാല്‍ സ്വന്തം കുട്ടികളെ ആക്രമിച്ചാലും തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ബോയ്‌കോട്ട് ക്യാംപെയ്ന്‍ നടത്തുകയാണോ നിങ്ങള്‍ ചെയ്യുക എന്നുമാണ് ഉത്തരേന്ത്യക്കാരോട് മലയാളികള്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+