കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി... അപ്പോള്‍ രജ്ഞിനി എന്ത് പറയും?

Google Oneindia Malayalam News

ദില്ലി: തെരുവ് നായ്ക്കളെ കൊല്ലുന്നതിന് എതിരാണ് നമ്മുടെ നാട്ടില്‍ രഞ്ജിനി ഹരിദാസും കൂട്ടരും എല്ലാം. ദേശീയ തലത്തിലാണെങ്കില്‍ മേനക ഗാന്ധിയാണ്. പലപ്പോഴും തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വിലങ്ങുതടിയാകാറുള്ളത് ഇവരൊക്കെയാണ്.

എങ്കില്‍ കേട്ടോളൂ... തെരുവ് നായ്ക്കളെ ഇനി കൊല്ലാം. ഒരു മൃഗസ്‌നേഹിയ്ക്കും നിയമപരമായ എതിര്‍പ്പുമായി വന്ന് തടയാന്‍ പറ്റില്ല. സുപ്രീം കോടതിയുടേതാണ് അനുമതി.

എന്നുവച്ച് കണ്ണില്‍ കാണുന്ന എല്ലാ തെരുവ് നായ്ക്കളേയും കൊന്നുകളയാമെന്ന് ആരും കരുതേണ്ടതില്ല. സ്ഥിരം പ്രശ്‌നക്കാരായ നായ്ക്കളെ കൊല്ലാനാണ് അനുമതി.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

2006 ല്‍ ആണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. പക്ഷേ ഉത്തരവിട്ടെങ്കിലും തെരുവ് നായ്ക്കളെ കൊല്ലുന്നത് വലിയ പ്രതിസന്ധിയായിരുന്നു.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ആണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവരുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

വൈകിപ്പോയി

വൈകിപ്പോയി

സ്‌റ്റേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത് ഇത്തിരി വൈകിപ്പോയി എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. 2006 ല്‍ ആയിരുന്നല്ലോ കേരള ഹൈക്കോടതിയുടെ വിധി വരുന്നത്.

കേരളത്തിലെ സ്ഥിതി

കേരളത്തിലെ സ്ഥിതി

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ആണ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ വച്ചത്.

തെരുവ് നായ്ക്കളെ കൊല്ലരുത്

തെരുവ് നായ്ക്കളെ കൊല്ലരുത്

തെരുവ് നായ്ക്കളെ കൊല്ലരുതെന്നാണ് കേരളത്തിലെ മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. വന്ധ്യംകരണമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.

വന്ധ്യംകരണം

വന്ധ്യംകരണം

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുത്തന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു തെരുവ് നായയെ വന്ധ്യം കരിയ്ക്കുന്നതിന് 250 രൂപയാണ് നല്‍കുക. വളര്‍ത്തു നായ്ക്കളെ വന്ധ്യംകരിയ്ക്കുന്നതിനും പണം നല്‍കും.

English summary
Stray Dog issue: Supreme court hesitated to issue stay on Kerala High Court's order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X