• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോഴിക്കോട്ട് തെരുവുനായ്ക്കള്‍ അര ലക്ഷത്തിലേറെ; കഴിഞ്ഞ വര്‍ഷം കടിയേറ്റത് 2210 പേര്‍ക്ക്, മരണപ്പെട്ടത് ആറു പേര്‍

  • By desk

കോഴിക്കോട്: ജില്ലയില്‍ വളര്‍ത്തുനായ്ക്കളുടെ എണ്ണം 32,163 അതേസമയം തെരുവുനായ്ക്കളുടെ എണ്ണം 50,000ലേറെ. കഴിഞ്ഞ വര്‍ഷം ആറ് പേര്‍ പേപ്പട്ടി കടിയേറ്റു മരിച്ചെന്നു കണക്കുകള്‍. മൊത്തം കടിയേറ്റത് 2210 പേര്‍ക്ക്. തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത്- നഗരസഭാ അധ്യക്ഷന്മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

തെരുവുനായ നിയന്ത്രണത്തിനുള്ള എബിസി പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന 'കരുണ' പദ്ധതിയില്‍ മുഴുവന്‍ പഞ്ചായത്ത്-നഗരസഭകളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കാന്‍ യോഗത്തില്‍ ധാരണയായി. ജില്ലയിലെ മൃഗാശുപത്രികളോടനുബന്ധിച്ച് കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങാനും ഇതുസംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നതിന് വ്യാപകമായ ബോധവത്ക്കരണം നടത്താനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇതിനകം 776 തെരുവുപട്ടികളെ വന്ധ്യംകരിച്ചു കഴിഞ്ഞു.

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്.

എന്നാല്‍, നായ്ക്കളെ വന്ധ്യംകരിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ പലയിടത്തും എതിര്‍പ്പുകള്‍ ഉയരുന്നതും പട്ടിപിടുത്തക്കാരെ ആക്രമിക്കുന്നതും പതിവായ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ സജീവമായ സഹകരണം ഉണ്ടാവണമെന്നും ജനങ്ങളെ ബോധവത്ക്കരിക്കണമെും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ആവശ്യപ്പെട്ടു. തെരുവുനായ നിയന്ത്രണം പഞ്ചായത്ത്- നഗരസഭകളുടെ ഉത്തരവാദിത്തമാണെും ഇതിന്റെ ഏകോപനം മാത്രമാണ് ജില്ലാ പഞ്ചായത്ത് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി നിലവില്‍ പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി എിവിടങ്ങളിലായി മൂന്നു കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിലെ മൃഗാശുപത്രികള്‍ നവീകരിച്ച് ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് പ്രവര്‍ത്തനം. നായ്ക്കളെ ഒരു സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടു വന്ന് വന്ധ്യംകരണം നടത്തി മൂന്നു ദിവസം ആശുപത്രിയില്‍ ചികിത്സയും ഭക്ഷണവും നല്‍കിയ ശേഷം തിരികെ അതേസ്ഥലത്തുതന്നെ കൊണ്ടുപോയി ഇടുകയാണ് ചെയ്യുന്നത്. കല്പറ്റ ആസ്ഥാനമായ അനിമല്‍ ക്രുവല്‍റ്റി ആന്‍ഡ് ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ എന്ന സംഘടനയാണ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച് വിടുന്ന പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്.

ജില്ലയിലെ മുഴുവന്‍ നായ്ക്കളെയും ഒരു വര്‍ഷം കൊണ്ട് വന്ധ്യംകരിക്കരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തെയും മൃഗാശുപത്രിയില്‍ നിലവിലെ അവസ്ഥയില്‍ എബിസി ശസ്ത്രക്രിയ നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് സഹകരിക്കണം. ആശുപത്രിയില്‍ ആവശ്യമായ അധിക സൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഡി ഫിലിപ്, ജില്ലാ വെറ്ററിനറി മെഡിക്കല്‍ ഓഫിസര്‍ ഡോ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Stray dogs are half lakh in number,6 people died due to dog bite in Calicut.Muncipality and panchayath alon look forward to do effective action against stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more