Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായകള്‍ ഇനിമുതല്‍ വീട്ടുകാവല്‍ക്കാരാകും,രഞ്ജിനിക്ക് സന്തോഷമായോ?

തൃശ്ശൂര്‍: തെരുവുനായകളെ കൊല്ലുന്നുമില്ല, അവയുടെ വന്ധ്യംകരിക്കുന്നുമില്ല. പകരം വീട്ട് കാവല്‍ക്കാരാക്കിയാലോ..? താരം രഞ്ജിനി ഹരിദാസിന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷമായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും? വെറ്റിനറി സര്‍വ്വകലാശാലയാണ് ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് ഇണക്കിയെടുത്ത് വീട്ടു കാവല്‍ക്കാരാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍വ്വകലാശാല മുന്നോട്ടു വന്നിരിക്കുന്നത്. തെരുനായ്ക്കളെ എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന സര്‍ക്കാര്‍ ഈ പദ്ധതിക്ക് പിന്തുണ നല്‍കുമോ? ഈ പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് ഈ തെരുനായ്ക്കള്‍ ക്രൂരമായി ആക്രമിച്ച കുട്ടികളെയും കൂടി ഓര്‍ക്കുന്നത് നല്ലതാകും..

തെരുവുനായ്ക്കള്‍ക്കും ഇനി ജോലി

തെരുവുനായ്ക്കള്‍ക്കും ഇനി ജോലി

കേരളത്തില്‍ അഞ്ച് ലക്ഷത്തോളം തെരുവുനായകള്‍ ഉണ്ടത്രേ. ഇവയ്‌ക്കൊക്കെ ജോലി ലഭിക്കുമോ..? എന്നാല്‍ എല്ലാവരെയും ജോലിക്ക് നില്‍ത്തില്ല എന്നാണ് കേള്‍ക്കുന്നത്. തെരുവിലുള്ള നായക്കുട്ടികളെയും വലിയ നായകളെയും തെരഞ്ഞെടുത്ത് വന്ധ്യംകരിക്കാനാണ് പോകുന്നത്.

തെരുവുനായ ശല്യത്തിന് പരിഹാരമായി

തെരുവുനായ ശല്യത്തിന് പരിഹാരമായി

തെരുവുനായ ശല്യത്തിന് ഒരു പരിഹാരമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ തെരുവുനായ ശല്യം അവസാനിക്കുമോ..?

വളര്‍ത്തുനായകള്‍ക്ക് തിരിച്ചടിയാകുമോ?

വളര്‍ത്തുനായകള്‍ക്ക് തിരിച്ചടിയാകുമോ?

തെരുവുനായ്ക്കള്‍ വീട്ടുകാവല്‍ക്കാര്‍ ആകുന്നതോടെ നിലവിലുള്ള വളര്‍ത്തുനായകള്‍ക്ക് ഇതൊരു തിരിച്ചടിയാകുമെന്ന് ഉറപ്പായി. കാവലിന് തെരുവുനായകള്‍ മതി എന്നു എല്ലാവരും തീരുമാനിക്കണമെന്നാണ് വെറ്റിനറി സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം.

രഞ്ജിനിക്ക് സന്തോഷമായി

രഞ്ജിനിക്ക് സന്തോഷമായി

ആര്‍ക്കൊക്കെ ഈ പദ്ധതി ഇഷ്ടപ്പെട്ടില്ലെങ്കിലും രഞ്ജിനിക്ക് സന്തോഷമായിരിക്കും. രഞ്ജിനിക്ക് പിന്തുണയുമായി വെറ്റിനറി സര്‍വ്വകലാശാലയെങ്കിലും മുന്നോട്ട് വന്നല്ലോ.. രഞ്ജിനിയുടെ ആഗ്രഹം പൂവണിയാന്‍ പോകുന്നു എന്നു തന്നെ പറയാം.

തെരുവുനായ്ക്കളുടെ കടി കിട്ടിയവരൊക്കെ ശശി ആയി

തെരുവുനായ്ക്കളുടെ കടി കിട്ടിയവരൊക്കെ ശശി ആയി

തെരുവുനായ്ക്കളുടെ കടി കിട്ടിയവരൊക്കെ ഇനി മുതല്‍ അവയെ തലോലിക്കേണ്ടി വരും. ഇതുവരെ ഉണ്ടായ ആക്രമണം എല്ലാം കണ്ടില്ലെന്നുവെക്കാം.

തെരുവുനായകള്‍ ഉണ്ട് സൂക്ഷിക്കുക

തെരുവുനായകള്‍ ഉണ്ട് സൂക്ഷിക്കുക

ഇനി ഓരോ വീട്ടിലും വിരുന്നിന് പോകുമ്പോള്‍ അവിടെ തെരുവുനായ ഉണ്ടോ എന്നു നോക്കേണ്ടി വരും. സൂക്ഷിച്ചാല്‍ ആരും ദുഃഖിക്കേണ്ടിവരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+