കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കോര്‍പ്പറേഷനില്‍ തെരുവുനായകളെ എണ്ണാന്‍ തുടങ്ങി; വിവരങ്ങള്‍ ഉള്ളവര്‍ക്ക് കൈമാറാം

Google Oneindia Malayalam News

കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയില്‍ തെരുവ് നായ്ക്കളുടെ സര്‍വ്വേയ്ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ജീവനം അതിജീവനം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി 3 മുതല്‍ 10 വരെയുള്ള തിയ്യതികളില്‍ തെരുവ് നായ്ക്കളുടെ സര്‍വ്വേ, സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, പൊതുജനങ്ങള്‍ക്കായി സെമിനാറുകള്‍, വളര്‍ത്തുനായ്ക്കള്‍ക്കുള്ള ആരോഗ്യ പരിശോധന, വാക്‌സിനേഷന്‍ ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും.

ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണം അവസാന ഘട്ട'ത്തിലാണ്. ഹോസ്പിറ്റലിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് തെരുവു നായ സര്‍വേയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ്, പൂക്കോട് വെറ്ററിനറി കോളെജ്, ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

 dogs

പൂക്കോട് വെറ്ററിനറി കോളേജിലെ അന്‍പതോളം എന്‍എസ്എസ് വളണ്ടിയര്‍മാരാണ് സര്‍വ്വേ നടത്തുന്നത്. കോളേജിലെ അദ്ധ്യാപകര്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ അംഗങ്ങള്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. ഓരോ സംഘത്തിലും മൂന്നു പേര്‍ വീതമുണ്ടാകും. ചില കേന്ദ്രങ്ങളില്‍ സര്‍വ്വേക്കായി ക്യാമറകളും സ്ഥാപിക്കും. തെരുവു നായ്ക്കളുടെ എണ്ണത്തിനൊപ്പം അവയുടെ സ്വഭാവരീതി, കൂടുതല്‍ എണ്ണം കാണുന്ന പ്രദേശം, അതിനുള്ള കാരണം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. തെരുവു നായ്ക്കള്‍ കൂടുതലായ് ഉള്ള പ്രദേശങ്ങളെക്കുറിച്ച് അറിയുന്നവര്‍ക്ക് സ്ഥലവും ഫോട്ടോയും ഏകദേശ എണ്ണവും 9074851578 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് ചെയ്യാവുന്നതാണ്.


നാലിന് കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഡിവിഷനുകളിലും ഒരേ സമയം വളര്‍ത്തുനായകള്‍ക്കുള്ള ആരോഗ്യ പരിശോധനയും റാബീസ് രോഗ പ്രതിരോധ കുത്തിവെയ്പും നല്‍കും. റാബീസ് ഇമ്മ്യൂ ഡ്രൈവിന്റെ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പില്‍ എത്തിക്കുന്ന എല്ലാ നായ്ക്കള്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കും. പദ്ധതിയുടെ ഭാഗമായി അഞ്ചാം തിയ്യതി കോര്‍പ്പറേഷന്‍ പരിധിയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സും ആറിന് രാവിലെ 10 മുതല്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുജനങ്ങള്‍ക്കും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കുമായി സെമിനാറും സംഘടിപ്പിക്കും. 10ന് രാവിലെ 10ന് ടൗഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി അഡ്വ.കെ. രാജു തെരുവ് നായ സര്‍വ്വേ റിപ്പാര്‍ട്ട് പ്രകാശനം ചെയ്യും.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വിസിന്റെ മിഷന്‍ റാബിസ് പ്രോഗ്രാമാണ് സര്‍വ്വേക്കുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ച് സൗജന്യമായി നല്‍കിയിരിക്കുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, പി.സി. രാജന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.കെ. ബേബി, ഡോ. വി.എസ്. ശ്രീഷ്മ, ഡോ. വിജയ് അര്‍ജ്ജുന്‍ദാസ് ലുല്ല, എം. സുരേന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫാദർ മാനസികമായി പീഡിപ്പിച്ചിരുന്നു! പറ്റിപ്പോയി, തല്ലരുത്.. കപ്യാർ ജോണിയുടെ കുമ്പസാരം!ഫാദർ മാനസികമായി പീഡിപ്പിച്ചിരുന്നു! പറ്റിപ്പോയി, തല്ലരുത്.. കപ്യാർ ജോണിയുടെ കുമ്പസാരം!

ത്രിപുരയില്‍ കോണ്‍ഗ്രസിന് നാണക്കേടിന്റെ റെക്കോര്‍ഡ്, പത്തില്‍ നിന്ന് വട്ടപൂജ്യം, നേതാക്കളും പണിതന്നുത്രിപുരയില്‍ കോണ്‍ഗ്രസിന് നാണക്കേടിന്റെ റെക്കോര്‍ഡ്, പത്തില്‍ നിന്ന് വട്ടപൂജ്യം, നേതാക്കളും പണിതന്നു

English summary
stray dogs counting started in kozhikode corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X