തെരുവ് നായ്ക്കളുടെ ക്രൂരത അവസാനിക്കുന്നില്ല; 550 കോഴികളെ കടിച്ച് കൊന്നു !!!
തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ ഒരു വൃദ്ധയെ കടിച്ച് കൊന്നതിന്റെ ഞെട്ടലില്‍ നിന്ന് തിരുവനന്തപുരം നഗരം മുക്തരായിട്ടില്ല. മനുഷ്യര്‍ക്കെ നേരെ കൊലയാളിമൃഗങ്ങളെപ്പോലെ പാഞ്ഞടുക്കുന്ന തെരുവ നായ്ക്കള്‍ തലസ്ഥാനത്തുണ്ടെന്ന ഞെട്ടല്‍ വിട്ടു മാറും മുമ്പ് തെരുവ് നായ്ക്കള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
തിരുവനന്തപുരം പള്ളിക്കല്‍ മടവൂരിലെ കോഴിഫാമില്‍ തെരുവുനായ്ക്കള്‍ 550 കോഴികളെ കടിച്ചുകൊന്നു. മടവൂരിലെ അബ്ദുല്‍ വാഹാബ് എന്നയാളുടെ കോഴിഫാമിലെ കോഴികളെയാണ് തെരുവു നായ്ക്കള്‍ കൊന്നത്. ഗള്‍ഫിലായിരുന്ന അബ്ദുല്‍ വഹാബ് നാട്ടിലെത്തി കോഴി ഫാം ആരംഭിച്ചതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പത്തോളം തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് ഫാമില്‍ കടന്ന് കോഴികളെ കടിച്ചു കൊന്നത്. ഫാമില്‍ 1500 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 550 കോഴികളാണ് ചത്തത്. കൂടിന്റെ ഒരുവശം തകര്‍ത്താണ് നായ്ക്കള്‍ അകത്ത് കയറിയത്. പത്തോളം നായ്ക്കള്‍ ചേര്‍ന്ന് കോഴികളെ ആക്രമിക്കുകയായിരുന്നു.
കോഴികളുടെ ബഹളം കേട്ട് ജീവനക്കാരന് എഴുനേറ്റ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. തെരുവ് നായ്ക്കളെ അട്ടിപായിക്കാന് ശ്രമിച്ചിട്ടും രക്ഷയുണ്ടയായില്ലെന്ന് ഇയാള്‍ പറയുന്നു. സമീപവാസികള്‍ ശബ്ദം കേട്ട് എത്തിയാണ് അക്രമകാരികളായ നായ്ക്കളെ തുരത്തിയോടിച്ചത്.
അപ്പോഴേക്കും 550-ഓളം കോഴികളെ നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ആക്രമണത്തില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മനുഷ്യനെയും മൃഗങ്ങളെയുമെല്ലാം ഒരുപോലെ അക്രമിക്കുന്ന തരത്തിലേക്ക് തെരുവ് നായ്ക്കള്‍ അക്രമകാരികളായി കഴിഞ്ഞിട്ടും തെരുവ് നായ്ക്കളെ പിടികൂടാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications