കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളുടെ ക്രൂരത അവസാനിക്കുന്നില്ല; 550 കോഴികളെ കടിച്ച് കൊന്നു !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ ഒരു വൃദ്ധയെ കടിച്ച് കൊന്നതിന്റെ ഞെട്ടലില്‍ നിന്ന് തിരുവനന്തപുരം നഗരം മുക്തരായിട്ടില്ല. മനുഷ്യര്‍ക്കെ നേരെ കൊലയാളിമൃഗങ്ങളെപ്പോലെ പാഞ്ഞടുക്കുന്ന തെരുവ നായ്ക്കള്‍ തലസ്ഥാനത്തുണ്ടെന്ന ഞെട്ടല്‍ വിട്ടു മാറും മുമ്പ് തെരുവ് നായ്ക്കള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.

തിരുവനന്തപുരം പള്ളിക്കല്‍ മടവൂരിലെ കോഴിഫാമില്‍ തെരുവുനായ്ക്കള്‍ 550 കോഴികളെ കടിച്ചുകൊന്നു. മടവൂരിലെ അബ്ദുല്‍ വാഹാബ് എന്നയാളുടെ കോഴിഫാമിലെ കോഴികളെയാണ് തെരുവു നായ്ക്കള്‍ കൊന്നത്. ഗള്‍ഫിലായിരുന്ന അബ്ദുല്‍ വഹാബ് നാട്ടിലെത്തി കോഴി ഫാം ആരംഭിച്ചതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Stray dog

പത്തോളം തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് ഫാമില്‍ കടന്ന് കോഴികളെ കടിച്ചു കൊന്നത്. ഫാമില്‍ 1500 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 550 കോഴികളാണ് ചത്തത്. കൂടിന്റെ ഒരുവശം തകര്‍ത്താണ് നായ്ക്കള്‍ അകത്ത് കയറിയത്. പത്തോളം നായ്ക്കള്‍ ചേര്‍ന്ന് കോഴികളെ ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് 65 കാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു;കൈ കാലുകള്‍ വികൃതമായ നിലയില്‍ !തിരുവനന്തപുരത്ത് 65 കാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു;കൈ കാലുകള്‍ വികൃതമായ നിലയില്‍ !

കോഴികളുടെ ബഹളം കേട്ട് ജീവനക്കാരന്‍ എഴുനേറ്റ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. തെരുവ് നായ്ക്കളെ അട്ടിപായിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയുണ്ടയായില്ലെന്ന് ഇയാള്‍ പറയുന്നു. സമീപവാസികള്‍ ശബ്ദം കേട്ട് എത്തിയാണ് അക്രമകാരികളായ നായ്ക്കളെ തുരത്തിയോടിച്ചത്.

അപ്പോഴേക്കും 550-ഓളം കോഴികളെ നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ആക്രമണത്തില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മനുഷ്യനെയും മൃഗങ്ങളെയുമെല്ലാം ഒരുപോലെ അക്രമിക്കുന്ന തരത്തിലേക്ക് തെരുവ് നായ്ക്കള്‍ അക്രമകാരികളായി കഴിഞ്ഞിട്ടും തെരുവ് നായ്ക്കളെ പിടികൂടാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
10 Stray Dogs killed 550chickens in a chicken farm at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X