പട്ടിയെ അകറ്റാന്‍ 'സുഡോഗ്' ഉപയോഗിക്കാം
തെരുവ് നായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി സുഡോഗ് യന്ത്രം ഉപയോഗിക്കാം.
പാലക്കാട്: തെരുവ് നായ പേടിയില്‍ നിന്നും ആശ്വാസം നേടാന്‍ 'സുഡോഗ് 'സ്ഥാപിക്കാം. മനുഷ്യന് കേവലം പേപ്പട്ടിയുടെ വില പോലും നല്‍കാത്ത നമ്മുടെ നാട്ടില്‍ ഇത്തരമൊരു യന്ത്രത്തിന് പ്രസക്തിയേറെയാണ്. ആയിരത്തില്‍ താഴെ വിലയുള്ള യന്ത്രം പ്രവര്‍ത്തിക്കുന്നത് സെന്‍സറിന്റെ സഹായത്തോടെയാണ്.
12 വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ 5 മീറ്റര്‍ പരിധിക്കുള്ളില്‍ നായ്ക്കള്‍ വന്നാല്‍ യന്ത്രത്തിലെ സെന്‍സര്‍ ഉണരും. ഇതില്‍ നിന്നും പുറത്തുവരുന്ന ഉയര്‍ന്ന ആവൃത്തിയിലുള്ള തരംഗങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ പ്രാണരക്ഷാര്‍ത്ഥം നായ്ക്കള്‍ ഓടിപ്പോവുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തുടര്‍ച്ചയായി ഒരു മിനിറ്റ് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ ആവൃത്തി 25,000 കിലോ ഹെര്‍ട്സ് ആണ്.

പാലക്കാട് ജില്ലയിലെ വിവിധ എഞ്ചിനീയറിങ്ങ് കോളേജില്‍ അധ്യാപകരായ വിഷ്ണു, ജിജോ ജോസ്, മെറിന്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് സുഡോഗ് നിര്‍മ്മിച്ചത്. സമാന രീതിയിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും സ്വന്തമാക്കാന്‍ ഭീമമായ വില നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.
700 നും 800 നുമിടയിലാണ് സുഡോഗിന്റെ വില. തങ്ങളുടെ യന്ത്രം വിപണിയിലെത്തിക്കുന്നതിന് സാമ്പത്തികശേഷിയുള്ള വന്‍കിട കമ്പനികളെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications