കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയെ അകറ്റാന്‍ 'സുഡോഗ്' ഉപയോഗിക്കാം

തെരുവ് നായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി സുഡോഗ് യന്ത്രം ഉപയോഗിക്കാം.

  • By Nimisha
Google Oneindia Malayalam News

പാലക്കാട്: തെരുവ് നായ പേടിയില്‍ നിന്നും ആശ്വാസം നേടാന്‍ 'സുഡോഗ് 'സ്ഥാപിക്കാം. മനുഷ്യന് കേവലം പേപ്പട്ടിയുടെ വില പോലും നല്‍കാത്ത നമ്മുടെ നാട്ടില്‍ ഇത്തരമൊരു യന്ത്രത്തിന് പ്രസക്തിയേറെയാണ്. ആയിരത്തില്‍ താഴെ വിലയുള്ള യന്ത്രം പ്രവര്‍ത്തിക്കുന്നത് സെന്‍സറിന്റെ സഹായത്തോടെയാണ്.

12 വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ 5 മീറ്റര്‍ പരിധിക്കുള്ളില്‍ നായ്ക്കള്‍ വന്നാല്‍ യന്ത്രത്തിലെ സെന്‍സര്‍ ഉണരും. ഇതില്‍ നിന്നും പുറത്തുവരുന്ന ഉയര്‍ന്ന ആവൃത്തിയിലുള്ള തരംഗങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ പ്രാണരക്ഷാര്‍ത്ഥം നായ്ക്കള്‍ ഓടിപ്പോവുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തുടര്‍ച്ചയായി ഒരു മിനിറ്റ് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്‍റെ ആവൃത്തി 25,000 കിലോ ഹെര്‍ട്സ് ആണ്.

Stray Dog

പാലക്കാട് ജില്ലയിലെ വിവിധ എഞ്ചിനീയറിങ്ങ് കോളേജില്‍ അധ്യാപകരായ വിഷ്ണു, ജിജോ ജോസ്, മെറിന്‍, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് സുഡോഗ് നിര്‍മ്മിച്ചത്. സമാന രീതിയിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും സ്വന്തമാക്കാന്‍ ഭീമമായ വില നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.

700 നും 800 നുമിടയിലാണ് സുഡോഗിന്റെ വില. തങ്ങളുടെ യന്ത്രം വിപണിയിലെത്തിക്കുന്നതിന് സാമ്പത്തികശേഷിയുള്ള വന്‍കിട കമ്പനികളെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

English summary
Sudog is an equipment developed by some engineering college lecturers which prevents stray dog attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X