കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗങ്ങളെല്ലാം വച്ച് പിടിക്കുന്നത് കണ്ണൂരിലേക്ക്;പുലി മത്രമല്ല മുള്ളന്‍പന്നിയും അതും കലക്ട്രേറ്റില്‍!

Google Oneindia Malayalam News

കണ്ണൂര്‍: എല്ലാ മൃഗങ്ങളും ഇപ്പോള്‍ കണ്ണൂരിലേക്കാണ് വച്ച് പിടിക്കുന്നതെന്ന് തോന്നിപ്പോകും ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. ഇതിനിടയില്‍ കണ്ണൂരിലെ ടൗണ്‍ ഭാഗത്തു നിന്ന തന്നെ ഒരു പുലിയെ പിടികൂടിയിരുന്നു. പിന്നീടും പശുക്കളെ കടിച്ചുകൊന്നെന്ന വാര്‍ത്തകള്‍ വന്നതോടെ കണ്ണൂരുകാര്‍ വീണ്ടും പുലിപേടിയിലായിരുന്നു.

എന്നാല്‍ പുലി മാത്രമല്ല പാറക്കണ്ടി പ്രദേശത്ത് മാനിനെയും കണ്ടെന്ന് പറയപ്പെടുന്നുണ്ട്. അവസാനമായി കണ്ണൂര്‍ കലക്ട്രേറ്റിനകത്തു നിന്ന് തന്നെ ഒരു മുള്ളന്‍പന്നിയേയും പിടികൂടി. ചൊവ്വാഴ്ച രാവിലെ കലക്ട്രേറ്റ് വളപ്പിനുള്ളിലെ ദേശീയ പാത എഞ്ചിനീയര്‍ ഓഫീസിനുള്ളിലാണ് മുള്ളന്‍പന്നി കയറി കൂടിയത്.

ഡിഎംഒ ഓഫീസ്

ഡിഎംഒ ഓഫീസ്

കലക്ട്രേറ്റിലെ ഡിഎംഒ ഓഫീസിലെ ഏണിപ്പടിയിലാണ് ആദ്യം മുള്ളന്‍പന്നിയെ കണ്ടത്. പിന്നീട് ആളുകളെ കണ്ട് രക്ഷപ്പെടാനായി മുള്ളന്‍പന്നി ഓടിക്കയറിയത് ഏകദേശം 200 മീറ്റര്‍ അകലെയുള്ള ദേശീയപാത എഞ്ചിനീയര്‍ ഓഫീസിലേക്കായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമം

രക്ഷപ്പെടാനുള്ള ശ്രമം

മുള്ളന്‍പന്നി രക്ഷേെപ്പടാന്‍ നടത്തിയ ശ്രമത്തിനിടയില്‍ കലക്ട്രേറ്റിലെ ജീവനക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റു. മുള്ളേറ്റാണ് പരിക്കറ്റത്. വനം വകുപ്പ് ജീവനക്കാരില്‍ ചിലര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

നാട്ടുകാര്‍

നാട്ടുകാര്‍

കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ പാറക്കണ്ടി സ്‌കൂളിന് സമീപം മാനിനെ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പുലിപ്പേടി

പുലിപ്പേടി

അതേസമയം മൂന്ന് ദിവസം മുമ്പ് പുലിയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തിരുന്നു. പശുക്കള്‍ മരിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

പുലി അക്രമിച്ചു

പുലി അക്രമിച്ചു

മാര്‍ച്ച് അഞ്ചിന് കസാനക്കോട്ടയിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചിരുന്നു. അന്ന് പുലിയുടെ ആക്രമണത്തില്‍ മൂന്ന പേര്‍ക്ക് പരിക്കേറ്റിരുന്നു. നഗരത്തില്‍ കൂടുതല്‍ വന്യമൃഗങ്ങളെകാണുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് ഒരു കൂട് കണ്ണൂരിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Stray porcupine creates scare in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X