കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തെരുവു നായകളുടെ അഴിഞ്ഞാട്ടം!! ഒരാളുടെ കൂടി ജീവനെടുത്തു!! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം പുല്ലുവിളയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരാളുടെ കൂടി ജീവന്‍ പൊലിഞ്ഞു. തിരുവനന്തപുരത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ട രാത്രിയായിരുന്നു സംഭവം.

മുംബൈ ഇന്ത്യൻസിന് മൂന്നാം ഐപിഎൽ കിരീടം... ആവേശക്കളിയിൽ പുനെയെ തോൽപിച്ചത് 1 റണ്ണിന്!!!

ലിംഗം നഷ്ടപ്പെട്ട സ്വാമി ചില്ലറക്കാരനല്ല; വൃക്ഷപൂജ, കുമ്മനത്തിന്റെ വലംകൈ, വിവരങ്ങള്‍ പുറത്ത്ലിംഗം നഷ്ടപ്പെട്ട സ്വാമി ചില്ലറക്കാരനല്ല; വൃക്ഷപൂജ, കുമ്മനത്തിന്റെ വലംകൈ, വിവരങ്ങള്‍ പുറത്ത്

മരിച്ചത്

വിഴിഞ്ഞത്തിനു സമീപം പുല്ലുവിളയിലാണ് തെരുവുനായ്ക്കള്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മല്‍സ്യത്തൊഴിലാളിയായ ജോസ്‌ക്ലിനാണ് (45) ദാരുണമായി കൊല്ലപ്പെട്ടത്.

കടല്‍തീരത്തു വച്ച്

മല്‍സ്യതൊഴിലാളിയായ ജോസ്‌ക്ലിന്‍ ജോലി കഴിഞ്ഞ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ആക്രമിച്ചത്. കടല്‍തീരത്തു വച്ചായിരുന്നു ഇത്. കടലില്‍ ചാടി രക്ഷപ്പെടാന്‍ ജോസ് ക്ലിന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 മരണം ആശുപത്രിയില്‍

കൈയ്ക്കും താടിക്കും മുഖത്തിനുമെല്ലാം പരിക്കേറ്റു ബോധരഹിതനായി കടപ്പുറത്തു കിടക്കുകയായിരുന്ന ജോസ്‌ക്ലിനെ ഇവിടെയെത്തിയ മല്‍സ്യ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സാരമായി പരിക്കേറ്റ ജോസ്‌ക്ലിനെ നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ശസ്ത്രക്രിയ നടത്തി

മാരകമായ മുറിവുകള്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ജോസ്‌ക്ലിനെ ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

രക്തം വാര്‍ന്നു പോയി

ശരീരത്തില്‍ പലയിടത്തുമുണ്ടായിരുന്ന മാരക മുറിവുകളെ തുടര്‍ന്ന് ഏറെ രക്തം വാര്‍ന്നു പോയതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറിയിച്ചു.

രണ്ടാമത്തേത്

പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിക്കുന്ന രണ്ടാമത്തേയാളാണ് ജോസ്‌ക്ലിന്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു വൃദ്ധ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചിരുന്നു.

English summary
One person died in street dog attack in trivandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X