Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ സംസ്ഥാന സര്‍ക്കാരും,പഴുതടച്ചുള്ള സംവിധാനമെന്ന് പിണറായി വിജയന്‍...

അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ കാരണം ജനങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം പുച്ഛത്തോടെയാണ് കാണുന്നതെന്നും പിണറായി.

ആലപ്പുഴ: അനധികൃത സ്വത്ത് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനധികൃത സ്വത്തുക്കള്‍ കണ്ടെത്താന്‍ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.അഴിമതിക്കാരായ ചെറിയ വിഭാഗം കാരണം സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നത്.

pinarayivijayan

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയാല്‍ ജനങ്ങളുടെ പ്രതികരണവും മോശമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിണ്ട്. ഇവരെല്ലാം ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തണം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംഘടനകള്‍ തിരുത്തണമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+