ശശിക്കെതിരെ കര്‍ശന നടപടി വരുന്നു; ചുമതലകളില്‍ നിന്ന് മാറ്റി, യുവതിയുടെ മൊഴിയെടുക്കും
ദില്ലി/പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തേക്കും. പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറിനില്ക്കാന് ശശിയോട് നേതൃത്വം ആവശ്യപ്പെട്ടു.

സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റാണ് ശശി. ഈ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. അന്വേഷത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണിത്. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടു. ശശിയെ മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹവും നിലപാടെടുത്തുവെന്നാണ് വിവരം.
രണ്ടംഗ സമിതിയെ ആണ് പാര്‍ട്ടി അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.
ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ശശിക്കെതിരെ നടപടി വൈകിപ്പിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തി. തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രതിസന്ധി തണുപ്പിക്കാന്‍ ശശി മുന്‍കൈയ്യെടുത്ത് കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിളിച്ചെങ്കിലും ആരും എത്തിയില്ല. 19 അംഗ കമ്മിറ്റിയില്‍ 3 പേര് മാത്രമാണ് എത്തിയത്. ക്വാറം തികയാതെ വന്നതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications