ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റവന്യുവകുപ്പ്
വില്ലേജ് ഓഫീസര്‍മാര്‍ക്ക് കര്‍ശനനിയന്ത്രണവുമായി റവന്യവകുപ്പ് സര്‍ക്കുലര്‍. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണിത്.
തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാര്‍ക്ക് കര്‍ശനനിയന്ത്രണവുമായി റവന്യവകുപ്പ് സര്‍ക്കുലര്‍. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണിത്. നികുതി അടയ്ക്കാന്‍ രണ്ടില്‍ കൂടുതല്‍ തവണ ആവശ്യക്കാരന് വില്ലേജ് ഓഫീസില്‍ വരേണ്ടി വരുന്ന സാഹചര്യമുണ്ടാകരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
നികുതി നിരസിച്ചാല്‍ കാരണസഹിതം രേഖപ്പെടുത്തി ആവശ്യക്കാരനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 1961ലെ ഭൂനികുതി നിയമപ്രകാരം രണ്ടാം വകുപ്പ് അനുസരിച്ച് ഒഴിവാക്കപ്പെട്ടിട്ടുള്ളതും 1957ലെ കേരള ഭൂസംരക്ഷണത്തിന്റെ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ ഭൂമികള്‍ ഒഴികെ എല്ലാ ഭൂമികള്‍ക്കും ഇനമോ തരമോ കണക്കിലെടുക്കാതെ അടിസ്ഥാന ഭൂനികുതി ഭൂമികൈവശരില്‍ നിന്നും ഈടാക്കാവുന്നതാണ്.












Click it and Unblock the Notifications