കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, ശനി മുതൽ ബുധൻ വരെ കടുത്ത നിയന്ത്രണങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
More restrictions in Kerala from june 5 to 9 | Oneindia Malayalam

നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂൺ 4 ന് പാഴ്‌വസ്തുവ്യാപാര സ്ഥാപനങ്ങൾ തുറക്കാം.

cm

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക. നേരത്തെ ഇത് ജൂൺ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

കോവിഡ് മരണങ്ങൾ നിലവിൽ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആൾക്കൂട്ടം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവൻ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.

പ്രായമായ റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നൽകും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തനാനുമതി നൽകും. ഫ്‌ളാറ്റുകളിൽ കോവിഡ് പോസിറ്റീവ് ശ്രദ്ധയിൽപ്പെട്ടാൽ മുന്നറിയിപ്പ് നൽകണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോർഡിലൂടെ അറിയിക്കണം. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്‌ളാറ്റുകളിലെ റസിഡൻസ് അസോസിയേഷനുകൾ ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവസേന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

English summary
Strict Covid restrictions in Kerala from June 5 to 9, Informs CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X