Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് ഒന്നു മുതല്‍ നാല് വരെ കര്‍ശന നിയന്ത്രണം: ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മെയ് ഒന്നു മുതല്‍ നാല് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി. ഈ ദിവസങ്ങളില്‍ ആളുകളുടെ ഒത്തുചേരലുകള്‍ ഒഴിവാക്കണം. യാതൊരു വിധത്തിലുള്ള തിരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങളോ കൂടിചേരലുകളോ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോവിഡിന്‍റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് മെയ് 1 മുതല്‍ 4 വരെ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചത്. കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിന് തുല്യമായ നിയന്ത്രണങ്ങല്‍ ആവും മെയ് 4 മുതല്‍ ഏര്‍പ്പെടുത്തുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

 keralahc

കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വരുന്ന ആഴ്ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
    Lockdown will be the last option says CM Pinarayi vijayan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+