കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷ, സംഘർഷത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ബൂത്തുകളികൾ കർശ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

<strong>വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57819 വോട്ടര്‍മാര്‍: സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം; കൂടുതല്‍ വോട്ടര്‍മാര്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍</strong>വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57819 വോട്ടര്‍മാര്‍: സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം; കൂടുതല്‍ വോട്ടര്‍മാര്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍

തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനനടപടികൾ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ക്യാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്ന ബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Loknath Behra

വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പോലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്നബാധിത മേഖലകളില്‍ റിസര്‍വില്‍ ഉള്ള പോലീസ് സംഘങ്ങളെ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
English summary
Strictly acton conflict lok sabha election polls days DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X