കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ട.... പിടിച്ച് അകത്തിട്ടായാലും അനുവദിക്കില്ലെന്ന് പ്രയാര്‍

Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കാമെന്ന നിലപാടില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തല്‍ക്കാലം എത്തിയിരിക്കുകയാണ്. ദീര്‍ഘകാലമായി ഉയര്‍ന്ന് വന്ന ആവശ്യങ്ങള്‍ ഇതോടെ നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ പുറത്ത് നടക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇതിനെ വീണ്ടും എതിര്‍ത്തിരിക്കുകയാണ്. എന്ത് വന്നാലും സ്ത്രീപ്രവേശനം അനുവദിക്കില്ലെന്നാണ് പ്രയാറിന്റെ നിലപാട്.

നേരത്തെ ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ വലിയ വാദപ്രതിവാദങ്ങള്‍ വരെ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് സംസാരിച്ചത്. ഒടുവില്‍ സ്ത്രീപ്രവേശനത്തെ അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവുകയായിരുന്നു. പക്ഷേ വാദപ്രതിവാദത്തിനിടയില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ ചില വാദങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതില്‍ സുപ്രീം കോടതി ഇടപെടുകയും ചെയ്തിരുന്നു.

ഉടക്കുമായി പ്രയാര്‍

ഉടക്കുമായി പ്രയാര്‍

വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എന്തുവന്നാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്ന് പ്രയാര്‍ പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചതിന് പിന്നാലെയാണ് പ്രയാര്‍ വീണ്ടും വെടിപൊടിച്ചിരിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും പിന്നീട് അതേ അഭിഭാഷകന്‍ തന്നെ വീണ്ടും തിരിച്ചുപറയുകയും ചെയ്യുന്നത് അസാധ്യമല്ലേ എന്നാണ് പ്രയാറിന്റെ ചോദ്യം.

പിടിച്ച് അകത്തിട്ടാലും വേണ്ടില്ല

പിടിച്ച് അകത്തിട്ടാലും വേണ്ടില്ല

തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കും. ഞാനതിന് പൂര്‍ണമായും എതിരാണ്. സ്ത്രീപ്രവേശനം വേണ്ട എന്ന് തന്നെയാണ് എന്റെ നിലപാട്. പുതിയ വക്കീലിനെ വെച്ച് വാദിക്കാനുള്ള കാശില്ല. ജല്ലിക്കെട്ട് പോലെ സ്ത്രീകളെ എല്ലാമിറക്കി ശബരിമലയില്‍ കയറുന്നതിനെതിരെ ഒരു മൂവ്‌മെന്റ് ഉണ്ടാക്കുവായിരുന്നു. പക്ഷേ എനിക്ക് അതിനുള്ള പണമില്ല. ഒന്നുമില്ലെങ്കിലും താനതിന് പ്രാര്‍ത്ഥനാ യജ്ഞമെങ്കിലും നടത്തുമെന്നും പ്രയാര്‍ വ്യക്തമാക്കി. ഈ രീതി ജെല്ലിക്കെട്ടില്‍ വിജയിച്ചതാണെന്നും പ്രയാര്‍ പറയുന്നു.

ലിംഗസമത്വമാണ് പ്രധാനം

ലിംഗസമത്വമാണ് പ്രധാനം

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ മൗലികാവകാശത്തെയും ലിംഗസമത്വത്തെയും ആധാരമാക്കിയാണ് സ്ത്രീപ്രവേശനത്തെ അംഗീകരിക്കുന്നതെന്നും തങ്ങള്‍ക്ക് ആചാരത്തെ കൂടി മാനദണ്ഡമാക്കിയെ നിലപാടെടുക്കാനാവൂ എന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാര്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ സ്ത്രീപ്രവേശനത്തെ ബോര്‍ഡിന്റെ അഭിഭാഷകന്‍ എതിര്‍ത്തതിനെയും അദ്ദേഹം ന്യായീകരിച്ചു.

വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ പരാമര്‍ശം സുപ്രീം കോടതിയില്‍ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്തിനാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് തന്നെ പോകണമെന്ന് വാശിപിടിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ഈ പരാമര്‍ശത്തോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എതിര്‍പ്പറിയിച്ചു. ഇക്കാര്യം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും വിശ്വാസവുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എങ്കില്‍ നാട്ടില്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ടല്ലോ എന്ന് സിംഗ്‌വി ചോദിച്ചു. ജഗന്നാഥ ക്ഷേത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും എന്തുകൊണ്ടാണ് ആളുകള്‍ പുരിയിലേക്ക് പോകുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

ബോര്‍ഡിന്റെ നിലപാട് മാറ്റം

ബോര്‍ഡിന്റെ നിലപാട് മാറ്റം

നേരത്തെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി നിരീക്ഷണമുണ്ടായപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം വലിയ ശ്രദ്ധ നേടിയിരുന്നു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടിനെ അടുത്ത ദിവസം തന്നെ ദേവസ്വം ബോര്‍ഡ് കോടതിയില്‍ പിന്തുണയ്ക്കുമെന്നാണ്
സൂചന.

ഹരീഷ് മീശ വടിച്ചെന്ന് ഹിന്ദു ഐക്യവേദി.... ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഇത്തരം നീക്കം ഉണ്ടാവില്ല!ഹരീഷ് മീശ വടിച്ചെന്ന് ഹിന്ദു ഐക്യവേദി.... ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഇത്തരം നീക്കം ഉണ്ടാവില്ല!

ബിജെപിക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു; മമതയ്‌ക്കൊപ്പം വേദിയില്‍ബിജെപിക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു; മമതയ്‌ക്കൊപ്പം വേദിയില്‍

English summary
strictly oppose sabarimala women entry says prayar gopalakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X