കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ വിറപ്പിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ പടയൊരുക്കം; 'വയല്‍ക്കിളികള്‍'ക്കു പിന്നാലെ 'പുഴക്കൊക്കുകള്‍'

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിനെ വിറപ്പിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ വീണ്ടും പടയൊരുക്കം. വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ പാര്‍ട്ടി ഗ്രാമത്തില്‍ സമരം നയിച്ച് വിജയിച്ചവരാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ നിവാസികള്‍. വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം നടത്തി അധികാരത്തിലിരിക്കുന്നവരെ തന്നെ മുട്ട് മടക്കിച്ച പാര്‍ട്ടി ഗ്രാമത്തിലെ ജനങ്ങളെ കുറിച്ച് നിരവധികള്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം
ഇപ്പോഴിതാ പാര്‍ട്ടി ഗ്രാമത്തില്‍ വീണ്ടും പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. സിപിഎം കോട്ടയായ പട്ടുവത്താണ് പടയൊരുക്കം. പഞ്ചായത്തില്‍ പുഴ നികത്തി പാലം നിര്‍മ്മിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ പുഴക്കൊക്കുകള്‍ എന്ന പേരില്‍ സമരം ആരംഭിച്ചിരിക്കുന്നത്. പുഴയുടെ പകുതി ഭാഗവും മണ്ണിട്ട് വീതി കുറച്ച ശേഷം പാലം പണിയുന്നതിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

cpm

പുഴ നികത്താതെ തന്നെ പാലം വേണമെന്നാണ് പട്ടുവം കൂത്താട്ട് പത്താം വാര്‍ഡ് വികസന സമിതിയുടെ ആവശ്യം. കുറ്റിക്കോല്‍ മുതല്‍ വെള്ളിക്കില്‍, അരിയില്‍ മുള്ളൂല്‍, കൂത്താട്ട് വഴി മാട്ടൂര്‍ വരെ ഒഴുകി കടലുമായി ബന്ധിക്കുന്ന ഈ പുഴയുടെ സമീപ പ്രദേശങ്ങളായ കൂത്താട്ട് മുള്ളല്‍, കുതിരപ്പുറം, വെള്ളിക്കല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ പുഴയിലെ മത്സ്യ സമ്പത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

മിഠായി കൊടുത്തു, ഫ്രോക്ക് ഊരിമാറ്റി... ബൈബിൾ വായിക്കാൻ കൊണ്ടുപോയി വൈദികന്‍ 10 വയസ്സുകാരിയെ ചെയ്തത്
പുഴ നികത്തിയാല്‍ തങ്ങളുടെ ജീവിത മാര്‍ഗം അടയുമെന്നാണ് ഇവര്‍ പറയുന്നത്. ഇതാണ് എതിര്‍പ്പിന് പ്രധാന കാരണം. കൂടാതെ പുഴ നികത്തുന്നതോടെ മഴവെള്ളം കയറി കൃഷി നശിച്ചുപോകുമെന്നും ഇവര്‍ പറയുന്നു. പാലം പണിയുന്നതിന് പുറകില്‍ ചിലരുടെ വ്യക്തി താത്പര്യം ഉണ്ടെന്നും ആരോപണം ഉണ്ട്. അതേസമയം മുളളൂല്‍ കാളാന്തോടില്‍ നിന്ന് കാവുങ്കല്‍ തുരുത്തിലേക്ക് 150 മീറ്റര്‍ പാലം നിര്‍മ്മിക്കാന്‍ സാധിക്കും. ഇവിടെ നിന്ന് നിലവിലുളള നടപ്പാത വീതി കൂട്ടിയാല്‍ കണ്ണപുരം പഞ്ചായത്തിലേക്ക് സുഗമമായി യാത്ര ചെയ്യാം എന്നാല്‍ ഇക്കാര്യത്തില്‍ സമവായം ആകുന്നില്ല.

English summary
strike again started in party village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X