കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂരില്‍ വനംവകുപ്പ് നടത്തുന്നത് രാജ്യഭരണം: ജനകീയ പ്രക്ഷോഭത്തിന് തുടക്കം.

  • By Desk
Google Oneindia Malayalam News

മറയൂര്‍: കാലങ്ങളായി മറയൂര്‍- കാന്തല്ലൂര്‍ നിവാസികള്‍ അനുഭവിക്കുന്ന റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥരൂടെ മേധാവിത്വത്തിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇനങ്ങള്‍ സമരം നടത്തും. മറയൂര്‍- കാന്തല്ലൂര്‍ പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ സംഘടനക്ക് രൂപം കൊടുത്തുകൊണ്ടാണ് സമരം നടത്തുക.

മറയൂര്‍ നിവാസികളുടെ ജീവത രീതികളിള്‍ക്ക് തടയിടുന്ന സമീപനമാണ് വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നതെന്ന ആരോപണവും നില നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ കക്ഷിരാഷ്ട്രീഭേതമില്ലാതെ സമരത്തിനൊരുങ്ങുന്നത്.കാന്തല്ലൂര്‍ പഞ്ചായത്തിലെ പട്ടിശ്ശേരിഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുക, അതിനൂള്ള നിയമതടസ്സങ്ങള്‍ വനം വകുപ്പും റവന്യൂ വകുപ്പും ഒഴിവാക്കുക.

Marayoor strike

വന്യജീവി അക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റ് അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുക, ലക്കം,രാജമല എന്നിവടങ്ങളിലെ ഗതാഗത തടസ്സം ഒഴിവാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചു വില്‍പന നടത്തുതിനുള്ള അനുവാദം വനംവകുപ്പ് നല്‍കുക,കൃഷി ഭൂമികള്‍ക്ക് അടിയന്തരമായി പട്ടയം നല്‍കുക, ചെക്ക് ഡാമുകള്‍ പണിയുതിനൂള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മറയൂര്‍ - കാന്തല്ലൂര്‍ പഞ്ചായത്തികളിലെ ജനങ്ങള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ സമരത്തിനൊരുങ്ങുന്നത്.

വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെയും ട്രേഡ് യൂണിയനൂകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് പഴനി- ശബരിമല തീര്‍ത്ഥാടനപാത ഉപരോധിക്കും.പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതുവരെ ശക്തമായ ജനകീയ സമരങ്ങള്‍ തുടരാനും ജനകീയസമിതി ആലോചിക്കുന്നുണ്ട്.

English summary
Strike against forest department in Marayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X