കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിലിനെതിരായ സമരം വീണ്ടും ശക്തിയാര്‍ജിക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗെയില്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്. കാരക്കുറ്റിയിലെ പദ്ധതി പ്രദേശത്തേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞു. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കുക, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു.

'ഗെയ്ല്‍ ബോംബ്' പൊട്ടിയില്ല... നിര്‍വീര്യമാക്കി, വിജയം കൊത്തിപ്പറന്ന് കിവികള്‍

എംഐ ഷാനവാസ് എംപി സമരം ഉദ്ഘാടനം ചെയ്തു. നഷ്ടപരിഹാരം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

gale

ജനപ്രതിനിധകളെയും സമരക്കാരെയും വിളിച്ചു ചേര്‍ത്ത് കലക്റ്ററേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു പോലും വിലയില്ലാതാവുകയാണ്. ജനങ്ങളെ ഇത്തരത്തില്‍ ദുരതത്തിലാഴ്ത്തുന്നതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. കെ.എം ഷാജി എംഎല്‍എ, എ.പി അനില്‍ കുമാര്‍ എംഎല്‍എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, സി.ആര്‍ നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, സമരസമിതി കോ-ഓഡിനേറ്റര്‍ സി.പി ചെറിയ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷറഫ്, സബാഹ് പുല്‍പ്പറ്റ, റസാഖ് പാലേരി, പറമ്പന്‍ ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Strike against gail is becoming strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X