തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വിഭാഗം ജീവനക്കാരുടെ മിന്നൽ സമരം; റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വിഭാഗം ജീവനക്കാരുടെ മിന്നൽ സമരം. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരെ ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണി മുടക്ക് നടത്തിയത്. സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബെംഗളൂരുവിൽ നിന്ന് രാത്രി എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കാനായില്ല.

യാത്രക്കാർ മണിക്കൂറുകളോളമായി വിമാനത്തിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പണിമുടക്കുന്ന ജീവനക്കാർക്ക് പകരമായി താത്ക്കാലിക ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ വിമാന കമ്പനി അധികൃതർ ശ്രമിച്ചത് വലിയ പ്രശ്നമായി. സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി കമ്പനി അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications