കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ഉക്കിനടുക്ക സാറടുക്ക റോഡ് നിർമാണം ഉടൻ തുടങ്ങുമെന്ന് എഞ്ചിനീയര്‍; സമരം നിർത്തി

Google Oneindia Malayalam News

ബദിയടുക്ക: ഉക്കിനടുക്ക മുതല്‍ സാറടുക്ക വരെയുള്ള റോഡിലെ കുഴിയടക്കാന്‍ 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ തന്നെ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയര്‍ കെ എന്‍ സുര്‍ജിത്ത് പറഞ്ഞു. അതിനിടെ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഉപരോധ സമരം താല്‍ക്കാലികമായി നിര്‍ത്തി.

damaged road

പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും യാത്രാക്ലേശം മനസ്സിലാക്കിയാണ് സമരം നിര്‍ത്തിവെച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ സമര സമിതി പ്രവര്‍ത്തകരായ എന്‍മകജെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെ എസ് സോമശേഖര, പ്രസാദ് ആര്‍ ഭട്ട്, വിനോദ് കാട്ടുകുക്കെ, ബി എസ് ഗാംഭീര്‍, അബ്ദുല്‍ റഹ്മാന്‍ പെര്‍ള, സിദ്ദിഖ് ഒളമുഗര്‍ തുടങ്ങിയവര്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയറും ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നുമാണ് സമരം പിന്‍വലിച്ചത്. നാളെ വൈകിട്ട് സമര സമിതിയുടെ യോഗം പെര്‍ള കോ-ഓപ്പറേറ്റീവ് ഹാളില്‍ ചേരും

പെണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നു... ശരിക്കും ഭയം തോന്നുന്നു മനോഹര്‍ പരീക്കര്‍പെണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നു... ശരിക്കും ഭയം തോന്നുന്നു മനോഹര്‍ പരീക്കര്‍

English summary
strike ends for ukkinadukka sadukka road, construction work will starts soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X