കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഡീസല്‍, പെട്രോള്‍ വില വര്‍ധനവിനെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണമായി. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണിവരെ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയ മോട്ടോര്‍ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.

കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു

സര്‍വ്വീസ് നടത്തിയ ഏതാനും ടാക്‌സികളെയും ലോറികളേയും പണിമുടക്കിയ തൊഴിലാളികള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് സര്‍വ്വീസ് ഇല്ലാത്തത് ജനജീവിതത്തെ നന്നേ ബാധിച്ചു. നഗരത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയബസ് സ്റ്റാന്റിന് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

hartal

സുബൈര്‍ മാര അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് വിജയകുമാര്‍, ഹരീന്ദ്രന്‍, ഖലീല്‍ പടിഞ്ഞാര്‍, ഹസൈനാര്‍ താനിയത്ത്, മുഹമ്മദലി മഞ്ചത്തടുക്ക, കെ. ഭാസ്‌കരന്‍, ഷാഫി ചാലക്കുന്ന്, മോഹന്‍ കുമാര്‍ പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

hartal1

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് ഡീലര്‍മാര്‍ തുടങ്ങിയവരും പണിമുടക്കുന്നുണ്ട്.

English summary
strike in kerala-affected public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X