കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല; സദാചാര പോലീസായി; മഹാരാജാസില്‍ പ്രിന്‍സിപ്പാലിന്റെ കസേര കത്തിച്ചു

എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. സദാചാര പോലീസ് ചമഞ്ഞെന്നാരോപിച്ചാണ് പ്രതിഷേധം.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല. മഹാരാജാസില്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പാലിന്റെ കസേര വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. പ്രിന്‍സിപ്പല്‍ സദാചാര പോലീസ് ചമയുന്നു എന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടേയും ഇടതുപക്ഷ അധ്യാപക സംഘടനകളുടേയും പ്രതിഷേധം. എസ്എഫ്‌ഐയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

Maharajas College

കോളേജ് പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീനയ്‌ക്കെതിരെ ഇതിനു മുമ്പും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ രാജി വയ്ക്കുക, സദാചാര പോലീസ് ചമയുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ വരുന്നതെങ്കില്‍ കാമ്പസിലേക്ക് വരേണ്ടതില്ലെന്ന പ്രിന്‍സിപ്പലിന്റ പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സംഭവത്തിന്റ പേരില്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞതിനാല്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.

English summary
SFI students burnt Maharajas College Principal's chair. The protest against principal's statement on Girls, said students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X