കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണി മാപ്പ് പറയേണ്ട..!! പൊമ്പിളൈ ഒരുമൈ സമരം വഴിമാറുന്നു..!! സമരക്കാർക്ക് പുതിയ ആവശ്യങ്ങൾ..!!

  • By അനാമിക
Google Oneindia Malayalam News

മൂന്നാര്‍:മന്ത്രി എംഎം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മൂന്നാറില്‍ നടക്കുന്ന സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മാറി. മന്ത്രി എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പകരം ഒരുകൂട്ടം പുതിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

Read Also: മക്കളുടെ മുന്നില്‍ പണത്തിനായി സെക്‌സ്..!! കുട്ടികളെ വെച്ച് വീഡിയോയും..!! സൗന്ദര്യറാണി കുടുങ്ങി..!!

Read Also: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മെസ്സിയെ തട്ടിക്കൊണ്ടുപോയി..!! ഒപ്പം അമ്മയും സഹോദരിയും..!!

മൂന്നാറിലെത്തി മാപ്പ് പറയേണ്ട

തങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്നായിരുന്നു പൊമ്പിളൈ ഒരുമൈ സമരക്കാരുടെ പ്രധാന ആവശ്യം. എന്നാലീ മുദ്രാവാക്യം സമരക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ച മട്ടാണ്. പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബോര്‍ഡ് സമരപ്പന്തലില്‍ സ്ഥാപിച്ചിട്ടുണ്ട്.

പുതിയ ആവശ്യങ്ങൾ

തോട്ടം തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി നല്‍കണമെന്നും തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കണം എന്നുമാണ് സമരക്കാര്‍ ഉന്നയിക്കുന്ന പുതിയ ആവശ്യങ്ങള്‍. ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍, 600 രൂപ കൂലി, 20 ശതമാനം ബോണസ് എന്നിവയാണ് ആവശ്യപ്പെടുന്നത്.

രാജി ആവശ്യം തുടരുന്നു

എന്നാല്‍ മണിക്കെതിരെയുള്ള സമരം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേശ്യകളെന്ന് വിളിച്ചുവെന്ന ആരോപണം സമരക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവും തുടരുന്നു.

പുതിയ മുദ്രാവാക്യവും

മണി സ്ത്രീവിരുദ്ധ-തൊഴിലാളി വിരുദ്ധ-ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സമരപ്പന്തലിലെ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകയായ ഗോമതിയുടെ നേതൃത്വത്തിലാണ് സമരം.

ഭൂസമരമാക്കാൻ നീക്കം

എംഎം മണി പ്രസംഗത്തില്‍ പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ലക്ഷ്യം വെച്ചത് മാധ്യമപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും ആണ് എന്ന വാദം ബലപ്പെടുന്നതിന് ഇടേയാണ് സമരക്കാരുടെ ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ സമരം ഭൂസമരമാക്കി മാറ്റാനാണ് നീക്കമെന്നും വാര്‍ത്തകളുണ്ട്.

പിന്തുണയ്ക്കാതെ ഒരു വിഭാഗം

മാത്രമല്ല മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ മുഴുവന്‍ പിന്തുണയും സമരത്തിന് ലഭിച്ചിട്ടുമില്ല. ഒരു വിഭാഗം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തെ തള്ളിപ്പറയുകയും മണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും വരെ ചെയ്തിരുന്നു.

English summary
People who are protesting in Munnar raises news demands to end the strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X