സമരമാകുമ്പോള്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും:പിണറായി
തിരുവനന്തപുരം: സമരമാകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തില്‍ വീട്ടമ്മമാരുടെ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സമരത്തിനെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വീട്ടമ്മ നേതാക്കളെ ചീത്ത പറഞ്ഞ സംഭവം സൂചിപ്പിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. സമരങ്ങളെ അപഹസിക്കുന്നത് വലതുപക്ഷ രീതിയാണെന്നാണ് പിണറായി പറഞ്ഞത്.

മാധ്യമങ്ങള്‍ക്കെതിരെ പിണറായി കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.ചില മാധ്യമങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങളോടെയാണ്. ചാനലുകള്‍ക്ക് ചൂടന്‍ ദൃശ്യങ്ങള്‍ കിട്ടാന്‍ എല്‍ഡിഎഫ് കൂട്ടുനില്‍ക്കില്ല. ചില മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വിലകുറച്ച് കാണിക്കുകയാണ്. സഞ്ചാര സ്വാതന്ത്ര്യം നേടിയത് സമരങ്ങളിലൂടെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇടത് സമരം പരാജയമാണെന്ന് പറയുന്നത് കണ്ണ് പൊട്ടന്‍മാരാണ്. മിച്ചഭൂമി സമരവും കുടുംബശ്രീ സമരവും എല്ലാം വന്‍ വിജയമായിരുന്നു. പക്ഷേ വലത് മാധ്യമങ്ങള്‍ സമരത്തെ അപഹസിക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരം തുടരുമെന്ന് പിണറായി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി പ്രഹസനമാക്കിയതായി പിണറായി ആരോപിച്ചു.












Click it and Unblock the Notifications