കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിലാത്തറയിൽ നടന്നത് കള്ളവോട്ട് തന്നെ, സ്ഥിരീകരണവുമായി ടിക്കാറാം മീണ, ഓപ്പൺ വോട്ട് വാദം തള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നെന്ന വാദം സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷമർ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിപിഎമ്മിനെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്.

<strong>ഭീതിജനകമായി ചുരിദാർ ധരിച്ച് മുഖം ഷാൾ കൊണ്ട് മറച്ച് മുടന്തി നടക്കുന്ന ആൾരൂപം സിസിടിവിയിൽ; നഗരമധ്യത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ മോഷണം</strong>ഭീതിജനകമായി ചുരിദാർ ധരിച്ച് മുഖം ഷാൾ കൊണ്ട് മറച്ച് മുടന്തി നടക്കുന്ന ആൾരൂപം സിസിടിവിയിൽ; നഗരമധ്യത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ മോഷണം

എന്നാൽ ഓപ്പൺ വോട്ട് ചെയ്തതായിരുന്നെന്നും കള്ളവോട്ടെല്ലെന്നുമായിരുന്നു സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. ഈ വാദം ടിക്കാറാം മീണ തള്ളുകയായിരുന്നു. സലീന അടക്കമുള്ള മൂന്ന് സ്ത്രീകള്‍ രണ്ടുതവണ വോട്ടുചെയ്തു. സലീന നിലവില്‍ പഞ്ചായത്തംഗമാണ്.

Tikaram Meena

പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം നടത്തും. സലീന വോട്ട് ചെയ്തത് സ്വന്തം ബൂത്തിലല്ല. അവര്‍ക്ക് പഞ്ചായത്തംഗത്വം രാജിവച്ച് അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
English summary
Srigent action against those who casted bogus votes: Tickaram Meena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X