ചുംബിച്ചും കെട്ടിപ്പിടിച്ചും മാത്രമല്ല തുണി ഉരിഞ്ഞും പ്രതിഷേധം
കൊച്ചി: പ്രാര്‍ത്ഥിയ്ക്കാന്‍ ഓരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെയാണ് കേരളത്തില്‍ ഇപ്പോള്‍ പ്രതിഷേധിയ്ക്കാന്‍ ഓരോ രീതികള്‍. ചുംബിച്ച് തുടങ്ങിയ പ്രതിഷേധം കെട്ടിപ്പിടിച്ചും തുണിയുരിഞ്ഞും ഇനി ചായകുടിച്ചും തുടരാന്‍ പോവുകയാണ്. ചുംബന സമരത്തിനും ആശ്ലേഷ സമരത്തിനും പിന്നാലെയാണ് സമരങ്ങള്‍ക്ക് വേദിയായ കൊച്ചിയില്‍ വേറിട്ട തുണിയുരിയല്‍ പ്രതിഷേധം നടന്നത്. ഇതൊരു ഒറ്റയാള്‍ പ്രതിഷേധമായിരുന്നുവെന്ന് ആദ്യം തന്നെ പറയട്ടേ.
അഴിമതിയ്ക്കെതിരെ എറണാകുളം ലോ കോളെജിലെ വിദ്യാര്‍ഥിയാണ് പരസ്യമായി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. എങ്ങോട്ടും തിരിഞ്ഞാലും അഴിമതി. സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഴിമതി ആരോപണത്തെത്തുടർന്ന് സസ്പെന്‍ഷനിലായി. ലോ കൊളെജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി അജേഷ് കോടനാടിന് വെറുതെയിരിയ്ക്കാനായില്ല. പലരീതിയില്‍ പ്രതിഷേധിച്ച് നോക്കി. ഒടുവില്‍ തുണി ഉരിഞ്ഞുതന്നെ പ്രതിഷേധിയ്ക്കാമെന്നായി.

ആരും ശ്രദ്ധിയ്ക്കാതെ പോയ അജേഷിന്റെ സമരത്തിന് തുണി ഉരിഞ്ഞതോടെ ശ്രദ്ധ ലഭിച്ചു. ചുംബന സമരം കാണാനെത്തിയ ജനക്കൂട്ടമൊന്നും ഇല്ലെങ്കിലും തുണി ഉരിയുന്നെന്ന് കേട്ട് കുറച്ചുപേര്‍ എത്തി. കൂടാതെ ലോ കൊളെജ് വിദ്യാര്‍ഥികളും അജേഷിന് പിന്തുണുമായി എത്തി. തുണി ഉരിഞ്ഞായാലും സമരം ശ്രദ്ധിയ്ക്കപ്പെട്ടതിന്റെ ആഹ്ളാദത്തില്‍ അജേഷ് വീണ്ടും ക്ളാസ് മുറിയിലേയ്ക്ക്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications