ജപ്പാനില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ജപ്പാന്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 11 വർഷം മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന വടക്കൻ ജപ്പാന്റെ ഭാഗമാണ് ഈ പ്രദേശം. അന്നത്തെ ഭൂമികുലുക്കം ആണവ നിലയത്തിന്റെ തകർച്ചയ്ക്കും കാരണമായിരുന്നു.
2011-ലെ ദുരന്തത്തിന് ശേഷം തണുപ്പിക്കൽ സംവിധാനങ്ങൾ തകരാറിലായ ഫുകുഷിമ ഡെയ്‌ച്ചി ആണവനിലയം പ്രവർത്തിപ്പിക്കുന്ന ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിംഗ്‌സ് സമാനമായ എന്തെങ്കിലും നാശനഷ്ടങ്ങൾ ഇത്തവണയും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതേ തുടർന്ന് നഗരത്തിന്റെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

രാത്രി 11.36നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ നിന്ന് 60 കിലോമീറ്റർ (36 മൈൽ) ആഴത്തിലായതിനാല്‍ പ്രാരംഭഘട്ടത്തില്‍ വലിയ നാശനഷ്ടങ്ങളോ ആളപായങ്ങളോ ഉണ്ടായിട്ടില്ല. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളിൽ ഒരു മീറ്റർ (3-അടി) വരെ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് ഏജന്‍സിയുടെ മുന്നറയിപ്പ്. സുനാമി ചില പ്രദേശങ്ങളിൽ ഇതിനകം എത്തിയിട്ടുണ്ടാകാമെന്ന് NHK ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
വിവരശേഖരണത്തിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി ഫുകുഷിമയുടെ തെക്ക് ഭാഗത്തുള്ള ഇബാരാക്കി പ്രിഫെക്ചറിലെ ഹ്യാകുരി താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ അയച്ചതായി ജപ്പാന്റെ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് TEPCO സേവനം നൽകി വരുന്ന ടോക്കിയോ മേഖലയിൽ 2 ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലെന്ന് സ്ഥാപനം തങ്ങളുടെ വെബ്സൈറ്റിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ടോക്കിയോ ഉൾപ്പെടെ കിഴക്കൻ ജപ്പാന്റെ വലിയ ഭാഗങ്ങളിൽ ഭൂചലനമുണ്ടായിട്ടുണ്ട് അവിടെ കെട്ടിടങ്ങൾ ശക്തമായി ആടിയുലച്ചു. എന്നാല്‍ കെട്ടിടം തകർന്ന് വീഴുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സുരക്ഷാ പരിശോധനകൾക്കായി തങ്ങളുടെ മിക്ക ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയും അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി സർക്കാർ വിലയിരുത്തുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പരമാവധി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ദയവായി ആദ്യം നിങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടിയെടുക്കൂ," കിഷിദ ട്വീറ്റ് ചെയ്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications