Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ശുക്രന്‍ തെളിയുന്നു..! മഞ്ജുവടക്കം നടിമാര്‍ ദിലീപിനെതിരെ സാക്ഷികളാവില്ല...!

കൊച്ചി: ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കേസിലെ നിര്‍ണായകമായ അറസ്റ്റ് നടന്നത്. പള്‍സര്‍ സുനിയെ ആദ്യം ഘട്ടം മുതല്‍ക്കേ അറിയില്ലെന്ന് പറഞ്ഞത് മുതലുള്ള വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയായി. പള്‍സര്‍ സുനിയെ കണ്ടതിനും സംസാരിച്ചതിനും ഫോണ്‍ വിളിച്ചതിനും ദിലീപിനെതിരെ സാക്ഷികളുണ്ട്. മുന്‍ഭാര്യ മഞ്ജു വാര്യര്‍ ദിലീപിനെതിരെ രണ്ടാം സാക്ഷി ആകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ നടിമാരാരും ദിലീപിനെതിരെ സാക്ഷികളാവില്ലത്രേ.

പോലീസ് എതിർക്കും

പോലീസ് എതിർക്കും

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. പോലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കും എന്നു തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ശക്തമായ തെളിവുകള്‍

ശക്തമായ തെളിവുകള്‍

ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ മാത്രം ശക്തമായ തെളിവുകള്‍ നടനെതിരെ ഗൂഢാലോചനക്കേസില്‍ ഉണ്ടെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എവി ജോര്‍ജ് പറഞ്ഞു

നടിമാർ സാക്ഷികളാവില്ല

നടിമാർ സാക്ഷികളാവില്ല

അതേസമയം കേസില്‍ നടിമാരെ സാക്ഷികളാക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും എവി ജോര്‍ജ് വ്യക്തമാക്കി. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷി ആകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

മഞ്ജു രണ്ടാം സാക്ഷിയെന്ന്

മഞ്ജു രണ്ടാം സാക്ഷിയെന്ന്

ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജു വാര്യര്‍ രണ്ടാം സാക്ഷിയാവും എന്നായിരുന്നു വാര്‍ത്തകള്‍. മഞ്ജു വാര്യരുമായുള്ള കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ദിലീപ് ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

വിവാഹ മോചനകാരണം

വിവാഹ മോചനകാരണം

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം വേര്‍പിരിയാന്‍ നടി കാരണമായതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം മഞ്ജുവിനെ അറിയിച്ചത് നടിയാണത്രേ

നടിയുമായി തർക്കം

നടിയുമായി തർക്കം

ഇക്കാര്യം ചൊല്ലി നടിയും ദിലീപും തമ്മില്‍ അമ്മയുടെ പരിപാടിക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ശേഷമാണ് ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതെന്നും പോലീസ് പറയുന്നു.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

മഞ്ജു വാര്യരില്‍ നിന്നും പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി സന്ധ്യയാണ് മൊഴി രേഖപ്പെടുത്തിയത്. കുടുംബപ്രശ്‌നം ഉള്‍പ്പെടെ മഞ്ജു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണറിയുന്നത്.

കേസ് അട്ടിമറിക്കും

കേസ് അട്ടിമറിക്കും

നാളെ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പോലീസ് നീക്കം. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പോലീസ് വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+