കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ശക്തമായ മഴ, പക്ഷേ ഡാമുകളിൽ വെള്ളമില്ല, വലിയ ഡാമുകളിൽ ജലം 50 ശതമാനത്തിൽ താഴെ!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഡാമുകളിൽ വെള്ളമില്ല. പ്രമുഖ ഡാമുകളിലെ നിലവിലെ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ അമ്പത് ശതമാനത്തിൽ തഴെ മാത്രമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ എറണാകുളം ജില്ലയിലെ സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണം പെരിയാർ നദി കരകവിഞ്ഞതായിരുന്നു.

<strong>ആർക്കും ഇതുപോലൊരു അയൽക്കാരെ ലഭിക്കല്ലേ.... പാകിസ്താനെതിരെ രാജ്നാഥ് സിങിന്റെ രൂക്ഷ വിമർശനം!</strong>ആർക്കും ഇതുപോലൊരു അയൽക്കാരെ ലഭിക്കല്ലേ.... പാകിസ്താനെതിരെ രാജ്നാഥ് സിങിന്റെ രൂക്ഷ വിമർശനം!

പെരിയാറിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ഡാം നിറഞ്ഞു കവിഞ്ഞതിനെ തുടർന്നായിരുന്ന് ഷട്ടർ തുടർനന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നതിനും ജില്ല സാക്ഷിയായിരുന്നു. എന്നാൽ ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ് വെള്ളമുള്ളതെന്നാണ് റിപ്പോർട്ട്.

Rain

ഇടുക്കി, ഇടമലയാർ, കല്ലട, മലമ്പുഴ തുടങ്ങിയ പ്രമുഖ ഡാമുകളിലെ ജലത്തിന്റ അളവ് ആശങ്ക കുറയ്ക്കുന്നതായി കേരള ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. പമ്പാ നദിയിലെ പമ്പ-ശബരിഗിരി പദ്ധതിയിലും ആശങ്കപ്പെടേണ്ട വെള്ളമില്ല. സംഭരണ ശേഷിയുടെ 22 ശതമാനം മാത്രമാണ് ഇവിടുത്തെ വെള്ളത്തിന്റെ അളവ്. ഷോളയാരിൽ 32 ശതമാനവും ഇടമലയാറിൽ 28 ശതമാനവും മാത്രമാണ് വെള്ളമുള്ളത്.

അതേസമയം കേരളത്തിൽ ശക്തമായ മഴയണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

English summary
Strong rain in Kerala, but no water in dams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X